Advertisment

പ്രമേഹത്തെ നേരിടാൻ കൂടുതൽ കരുതലും ബോധവൽക്കരണവും ആവിശ്യം - ഡോ. ജംഷിത് അഹ്‌മദ്‌

New Update

ജിദ്ദ:  അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സൗദിയിലെ വിവിധ യൂണിറ്റുകളിൽ ബോധവൽക്കരണ പരിപാടികളും സൗജന്യ രക്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

Advertisment

publive-image

കഴിഞ്ഞ വർഷത്തെ പ്രമേഹ ദിനത്തോടനുബന്ധിച്ച് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ സഹകരണത്തോടെ ലോകത്തിലെ ഏറ്റവും വലിയ ' പിക്ച്ചർ മൊസായിക്' നിർമ്മിച്ച് അബീർ ഗ്രൂപ്പ് ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു.

പ്രമേഹത്തെ നേരിടാനും പ്രതിരോധിക്കാനും കുട്ടികളിലടക്കം കൂടുതൽ കരുതലും ബോധവൽക്കരണവും ആവിശ്യമാണെന്ന് അബീർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹ്‌മദ്‌ അഭിപ്രായപ്പെട്ടു.

അടിസ്ഥാനപരമായി പൗരന്മാരുടെയും പ്രവാസികളുടെയും ജീവിത നിലവാരമുയർത്തുകയാണ് അബീർ ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment