Advertisment

കർണാടകയിലേത് മതേതര ചേരിയ്ക്ക് ആത്മവിശ്വാസം പകരുന്ന വിജയം: എ ഐ ഒ സി സി

New Update

ജിദ്ദ:  കര്ണ്ണാടകയിലെ ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സും സഖ്യ കക്ഷികളും നേടിയ ഗംഭീര വിജയത്തിൽ സന്തോഷം രേഖപ്പെടുത്തി ഓൾ ഇന്ത്യ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് (എ ഐ ഒ സി സി) ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മധുരം വിതരണം ചെയ്തു.

Advertisment

ബി ജെ പി യുടെ ധിക്കാര രാഷ്ട്രീയ പ്രവർത്തനത്തിന് ലഭിച്ച തിരിച്ചടിയാണ് ഇതെന്നും, 2019 ലെ ലോകസഭ തെരെഞ്ഞെടുപ്പിൽ മതേതര ചേരിക്ക് ഇത് ഊർജ്ജം പകരുമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

publive-image

ഇന്ത്യൻ ചരിത്രത്തിൽ നവംബർ മാസത്തിനു വലിയ പ്രധാനമുണ്ടെന്നും മഹാരാധൻമാരായ ജവഹർലാൽ നെഹ്രുവും, അബുൽകലാം അസദ്, ഇന്ദിര ഗാന്ധി എന്നിവരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ നവംബർ മാസം സമ്മാനിച്ച മധുരമാണ് ദീപാവലി ദിനത്തിൽ പുറത്ത് വന്ന ബെല്ലാരിയിലെ കോൺഗ്രസിന്റെ രണ്ടു ലക്ഷത്തിലധികം വോട്ടിന്റെ വിജയമെന്ന് അവർ പറഞ്ഞു.

മതേതര ചെറിയക്ക് ആത്മ വിശ്വാസം നൽകി കോൺഗ്രസിനെ വിജയിപ്പിച്ച കർണാടകയിലെ വോട്ടർമാർക്ക് നന്ദി രേഖപെടുത്തുന്നതായും അവർ തുടര്ന്നു പറഞ്ഞു.

എ ഐ ഒ സി സി കോഓർഡിനേറ്റർ നാസിർ ഖുർഷീദ് അധ്യക്ഷത വഹിച്ചു. ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി കെ എം. ശരീഫ് കുഞ്ഞു, ഒ ഐ സി സി ജിദ്ദ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ, ഇക്‌ബാൽ പൊക്കുന്നു, സക്കറിയ ബിലാദി, സൈഫുദ്ധീൻ സാമി, ആസിഫ് റോഷൻ , സിറാജ് മൊഹിയുദ്ധീൻ, സകീർ ഹുസൈൻ എടവണ്ണ എന്നിവർ സംസാരിച്ചു.

Advertisment