Advertisment

അറിവിന്റെ ആദ്യാക്ഷരമായി 'ഫത്‌ഹേ മുബാറക്'

New Update

ദമാം: അറിവിന്റെ ആദ്യാക്ഷരം നുകർന്ന് പ്രവാസ ലോകത്തും പിഞ്ചു ബാല്യങ്ങൾക്ക് ആദ്യാക്ഷരം കുറിച്ച് ഫത്‌ഹേ മുബാറക് സംഘടിപ്പിച്ചു. ശിഹാബുദ്ധീൻ ഹിമമി യുടെ അധ്യക്ഷതയിൽ ദമ്മാം അൽ ഹിദായ മദ്രസ്സാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.സി .ഫ്‌ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഹ്‌സനി ഉത്‌ഘാടനം ചെയ്തു.

Advertisment

publive-image

<ഫത്‌ഹേമുബാറക് (മദ്രസ്സാ പ്രവേശനോത്സവം) ഐ.സി .ഫ്‌ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഹ്‌സനി ഉത്‌ഘാടനം ചെയ്യുന്നു>

സൈനുദ്ധീൻ അഹ്‌സനി മുഖ്യപ്രഭാഷണം നടത്തി. രക്ഷിതാക്കൾ മക്കളുടെ മത വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി അവരെ ധാർമിക ബോധമുള്ളവരാകാൻ ശ്രമിക്കണമെന്നും മക്കൾക്ക് ജീവിതത്തിലെ നല്ല മാതൃകകളാവേണ്ടത് മാതാപിതാക്കളാണെന്നും അദ്ദേഹം ഉണർത്തി.

അബ്‌ദുൾ ലത്തീഫ് അഹ്‌സനി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. ഐ.സി.എഫ് നാഷണൽ സെക്രട്ടറി സലീം പാലച്ചിറ, ആർ.എസ്.സി ദമാം സെൻട്രൽ ചെയർമാൻ ബഷീർ ബുഖാരി എന്നിവർ ആശംസകൾ നേർന്നു.

publive-image

ശംസുദ്ധീൻ സഅദി , ഫാറൂഖ് സഖാഫി , സക്കീർ സഖാഫി, റാഷിദ് കോഴിക്കോട് , അബ്ദുല്ല വിളയിൽ അബ്ദുൽബാരി നദ്‌വി, മുഹമ്മദ് റഫീഖ് വയനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശരീഫ് സഖാഫി സ്വാഗതവും,അബാസ് തെന്നല നന്ദിയും പറഞ്ഞു.

Advertisment