Advertisment

സൗദി: ഉംലജിൽ ഭൂചലനം, നാശനഷ്ട്ടങ്ങളില്ല

New Update

ജിദ്ദ:  യാമ്പുവിൽ നിന്ന് നൂറു കിലോമീറ്റർ അകലെയുള്ള ഉംലൂജ് പ്രദേശത്തു ഭൂചലനമുണ്ടായതായി സൗദിയിലെ ഭൂചലന മാപിനി രേഖപ്പെടുത്തി.

Advertisment

ബുധനാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതു മണിയോടെ ഉംലജ് നഗരത്തിൽ നിന്ന് ഇരുപത്തി അഞ്ചു കിലോമീറ്റര് കിഴക്കായി അനുഭവപ്പെട്ട വിറയൽ റിക്ടർ സ്കെയിലിൽ 3.7 തീവ്രതയിലുള്ളതായിരുന്നുവെന്ന് സൗദി അറേബ്യയിലെ ജിയോളജിക്കൽ സർവ്വേ ഔദ്യോഗിക വാക്താവ് താരിഖ് അബൽഖൈൽ വെളിപ്പെടുത്തി.

publive-image

പരിസര ഗ്രാമങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും എന്നാൽ നാശനഷ്ടങ്ങൾ എവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം തുടർന്നു. രാപ്പകൽ ഇടവേളയില്ലാതെ ഭൂമിയുടെ അനക്കങ്ങൾ ജിയോളജിക്കൽ സർവ്വേ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വാക്താവ് പറഞ്ഞു.

ചെങ്കടൽ തീരത്തെ സുന്ദര നയനമനോഹരമായ ബീച്ച് ഉൾപ്പെടുന്ന ചെറു നാടാണ് ഉംലജ് .

Advertisment