Advertisment

പ്രവാസി വനിതാ വിഭാഗം പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു

New Update

അൽഖോബാർ:  സ്ത്രീ ശാക്തീകരണ പരിപാടികളുടെ ഭാഗമായി പ്രവാസി സാംസ്കാരിക വേദി അൽ ഖോബോർ റീജ്യണൽ വനിതാ കമ്മിറ്റി വെൺകുട്ടികൾക്ക് നീന്തൽ പരിശീലന പരിപാടി ആരംഭിച്ചു. ഒന്നാം ഘട്ട പരിശീലന പരിപാടി റീജ്യണൽ വനിതാ പ്രസിഡന്റ് രേഷ്മ ഔപചാരികമായി ഉൽഘാടനം നിർവഹിച്ചു.

Advertisment

കുട്ടികളുടെ മാനസികവും കായികവും ബൗദ്ധികവവുമായ ശേഷിയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മവിശ്വാസവും രക്ഷയും സഹായവുമാവുന്നതിനും ഇത്തരം കായിക വിദ്യകൾ നമ്മുടെ കുട്ടികളും മുതിർന്നവരും അഭ്യസൃക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.

publive-image

മികവുള്ള തലമുറകളെ വാർത്തെടുക്കുകയെന്ന സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിനു കൂടിയാണ് പ്രവാസി സാംസ്കാരിക വേദി ഇത്തരം പരിപാടികൾ കാര്യക്ഷമതയോടെ സംഘടിപ്പിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങളുടെ നിർബന്ധിതമായയ പ്രവാസം ഇത്തരം വിദ്യകൾ അഭ്യസിക്കാനുള്ള അവസരങ്ങളെ കവർന്നെടുക്കാൻ പാടില്ലെന്ന് ഈ സേവനം സമൂഹത്തിന് സമർപ്പിച്ചു കൊണ്ട് അവർ പ്രസ്ഥാവിച്ചു.

മികവുറ്റ ഈ പരിശീലന പരിപാടി സൗജന്യമാണെന്നത് രക്ഷിതാക്കളിൽ ആശ്ചര്യമുണർത്തി. കുട്ടികൾക്ക് ലഭിച്ച ഈ അവസരം കുട്ടികളിലും രക്ഷിതാക്കളിലും ഒരുപോലെ അങ്ങേയറ്റത്തെ ആഹ്ലാദമാണ് സൃഷ്ടിച്ചത്.

സാജിതാ സൈയിതലവി, സൗദാ മൂസക്കുട്ടി, ഫാത്തിമ സുഹറ, അനീ സാ സിയാദ്, ആരിഫാ നജ്മു, ഫൗസിയാ അനീസ് , ഫൗസിയാ സക്കരിയാ, റജിനാ ഹൈദർ, ഹഫ്സ റഹ്മത്ത് എന്നിവരാണ് പരിശീലകർ. റാഷിദാ ഷാജഹാൻ, സുഷമ നവീൻ, ജുബൈരിയ ഹംസ, ഷഹന ഷെമീർ എന്നിർ സംഘാടകരായി. മുഹമ്മദലി, ഇല്യാസ്, എന്നിവർ ഓറിയന്റേഷൻ നൽകി. നാദിയാ, സിദ്ധീഖ്, എം.കെ. ഷാജഹാൻ, സാബിഖ് , റഷീദ് ഓടയപ്പുറം എന്നിവർ അടിസ്ഥാന സൗകര്യങ്ങളൊരുക്കി.

Advertisment