Advertisment

ഐസിഎഫ് ഹാദിയ മാസ് കോണ്‍ഫറന്‍സ് നവ്യാനുഭവമായി

New Update

മദീന:  മുസ്‌ലിം സ്ത്രീകളുടെ ആത്മീയ-ഭൗതിക ശാക്തീകരണം ലക്ഷ്യം വച്ച് ICF ഗൾഫ്കൗൺസിൽ ആരംഭിച്ച "ഹാദിയ വിമൻസ് അക്കാദമി " ഖുർആൻപഠനം, ഹദീസ് പഠനം, കർമശാസ്ത്രം, വിശ്വാസം, ഇസ്ലാമിക ഭക്ഷണസംസ്കാരം, മയ്യത്ത്പരിപാലനം, തൊഴിൽപരിശീലനം, കുക്കറിഷോ, വ്യക്തിത്വവികസനം, തസ്കിയ, മോഡേൺ പാരന്റിംഗ്, പഠനയാത്രകൾ എന്നീ വൈവിധ്യങ്ങളായ പഠനപദ്ധതിയോടെ ആവിശ്കരിച്ച ഹാദിയയുടെ ഒന്നാംഘട്ടത്തിൽ പരീക്ഷ എഴുതി സൗദി അറേബ്യയിൽ നിന്നും GC തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കുള്ള പുരസ്കാര വിതരണവും കോഴ്സിൻറെ രണ്ടാംഘട്ട പ്രഖ്യാപനവും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 1200 ലധികം വരുന്ന കുടുംബ സദസ്സിനെ സാക്ഷിയാക്കി മദീന മുനവ്വറയിൽ നടന്നു.

Advertisment

1CF നാഷണൽ പ്രസിഡണ്ട് സയ്യിദ് ഹബീബ് അൽബുഖാരിയുടെ അധ്യക്ഷതയിൽ SSF സംസ്ഥാന പ്രസിഡണ്ട് Dr.മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു. പ്രവാചക നഗരിയിൽ പ്രവാചക സ്നേഹം നിറഞ്ഞൊഴുകുന്ന ഹൃദയഹാരിയായ പ്രഭാഷണം, ചരിത്രത്തെ സ്വാധീനിച്ച മുസ്‌ലിം വനിതകളുടെ ഹൃദയസ്പൃക്കായ ചരിത്ര കഥകൾ അനാവരണം ചെയ്തുകൊണ്ട് ഹാദിയ പഠിതാക്കൾ സ്ത്രീ സമൂഹത്തിന് മാതൃകയായ സ്വഹാബി വനിതകളുടെ ത്യാഗോജ്വലമായ ജീവിതം മാതൃകയാക്കി മുന്നേറണമെന്ന് ആഹ്വാനം ചെയ്തു.

സെഷൻ രണ്ടിൽ " ഹാപ്പി ഫാമിലി "എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ഫാമിലി കൗൺസിലറും ട്രൈനറുമായ Dr. അബ്ദുസ്സലാം സഖാഫി പാലടുക്ക കുടുംബജീവിതം സന്തോഷകരവും ആനന്ദകരവും ആക്കേണ്ടതിൻറെ ആവശ്യകതയും അതിനാവശ്യമായ മാർഗ്ഗങ്ങളും സദസിന് പരിചയപ്പെടുത്തി.

ഓമനിച്ചു വളർത്തുന്ന പിഞ്ചുമക്കൾ വഴിതെറ്റിപ്പോകാതിരിക്കാൻ നന്മയുടെ മാർഗത്തിലേക്ക് വഴി നടത്തേണ്ട ബാധ്യത രക്ഷിതാക്കൾക്കുണ്ടെന്നും, കുട്ടികളിൽ അക്രമ വാസനയും മാനസിക പിരിമുറുക്കവും സദാചാരവിരുദ്ധതയും കുത്തി നിറക്കുന്ന കാർട്ടൂൺ സ്വാധീനത്തിൽ നിന്നും നന്മയുടെയും ധാർമികതയുടെയും മാർഗത്തിൽ വഴി നടത്താനുള്ള മാർഗ്ഗങ്ങൾ അദ്ദേഹം ഒന്നൊന്നായി സദസ്സിനുമുമ്പിൽ വരച്ചുകാട്ടി.

അഞ്ഞൂറോളം വരുന്ന കുട്ടികൾക്ക് കിഡ്സ് സബ്ജൂനിയർ, ജൂനിയർ സീനിയർ വിഭാഗങ്ങളിലായി കളറിംഗ്, പെൻസിൽ ഡ്രോയിംഗ്, വാട്ടർ ഫില്ലിംഗ്, ലമൺ ടീസ്പൂൺ, കമ്പവലി, മ്യൂസിക്കൽ ചെയർ, എന്നീ മത്സരങ്ങൾ നടന്നു.

ജി സി തലത്തിൽ സൗദിയിൽ നിന്നും ഹാദിയയുടെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ഫസ്റ്റും സെക്കൻഡും റാങ്കുകൾ നേടിയവർക്കുള്ള സമ്മാനങ്ങൾ ഹാദിയ റഈസമാരായ മുംതാസ് സലീം പാലച്ചിറ, ആയിശാ ബഷീർ ഉള്ളണം, മുംതാസ് അശ്റഫ് ഓച്ചിറ, ഫാത്വിമ അബ്ദുൽ സത്താർ, റഹ്മത്ത് ജലീൽ, ഹബീബ അബ്ദുൽ റഹ്മാൻ എന്നിവർ വിതരണം നടത്തി.

ഹാദിയയുടെ രണ്ടാംഘട്ട പ്രവർത്തനവുമായി രംഗത്തിറങ്ങാനുംനിർദ്ദേശിക്കപ്പെട്ടു. കേരളത്തിലെ അറിയപ്പെട്ട പണ്ഡിതനും പ്രവാചക കുടുംബത്തിലെ കണ്ണിയുമായ "സയ്യിദ്ബായാർ തങ്ങളുടെ" അനുഗ്രഹ പ്രഭാഷണവും പ്രാർത്ഥനയും ആത്മീയ അനുഭൂതിയും ഹൃദയഹാരിയുമായിരുന്നു. പട്ടുവം മുഹമ്മദ് അമാനിയുടെ നേതൃത്വത്തിലുള്ള ബുർദ ആലാപനം കണ്ണിനും കാതിനും കരളിനും കുളിരണിയിക്കുന്ന ഒരു മഹത്തായ അനുഭവമായി മാറി.

ICF നാഷണൽ ജനറൽസെക്രട്ടറി ബഷീർ ഹുസൈൻ സ്വാഗതവും, നജ്മുദ്ദീൻ അഹ്സനി നന്ദിയും പ്രകാശിപ്പിച്ചു. നാഷണൽ നേതാക്കളായ മുജീബ് ഏ. ആർ നഗർ, സുബൈർ സഖാഫി, യൂസുഫ് സഅദി, സലീം പാലച്ചിറ, അബ്ദുസ്സലാം വടകര, ബശീർ ഉള്ളണം, സിറാജ് കുറ്റിയാടി, മുഹമ്മദലി വേങ്ങര എന്നിവർ പങ്കെടുത്തു. മുഹ്യുദ്ദീൻ സഖാഫി, നിസാം കൊല്ലം, കരീം സഖാഫി, സഈദ് കൊല്ലം എന്നിവരുടെ നേതൃത്വത്തിൽ മദീന ICF പ്രവർതകർ സംഘാടന ചുമതല നിർവഹിച്ചു

Advertisment