Advertisment

പിണറായി വിജയൻ എ കെ ആന്റണി യെ മാതൃകയാക്കണം - ഇൻകാസ് ഫുജൈറ കമ്മറ്റി

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  ലോകസഭാ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് സമ്പൂർണ്ണ പരാജയം നേരിട്ട സാഹചര്യത്തിൽ 2004 ലെ എ കെ ആന്റണി യുടെ മാതൃകയാക്കി ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു അധികാരം ഒഴിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തെയ്യാറാവണമെന്നു ഇൻകാസ് ഫുജൈറ കമ്മറ്റി പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു.

Advertisment

പിണറായിസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ഭരണ പരാജയത്തിനു ധാർഷ്ട്യത്തിനും അഹങ്കാരത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരായ ജനവിധി ആണ് കേരളത്തിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുഴുവൻ വർഗീയ ജാതി പണാധിപത്യ വിജയം ബി ജെ പി ക്കുണ്ടായപ്പോൾ കേരളം ശ്രദ്ധേയമാകുന്നത് അതു കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

നരേന്ദ്ദ്ര മോദിയുടെ അഞ്ചു വർഷത്തെ ഭരണ പരാജയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രതിപക്ഷം ദയനീയമായി പരാജയപ്പെട്ടു. ഭരണ പരാജയവും ജനവിരുദ്ധ നടപടികളും ചർച്ചയാകാതിരിക്കാൻ ബി ജെ പി നടത്തിയ ശ്രമം വിജയം കണ്ടു.

മോദിയെയും ബി ജെ പി യെയും നേരിടേണ്ട ഉത്തരവാദിത്തം കോൺഗ്രസിനെ മാത്രം ഏൽപ്പിച്ചു ഓരോ പ്രതിപക്ഷ പാർട്ടിയും സ്വയം പ്രധാനമന്ത്രിയാകാൻ ആർത്തി കാണിച്ചതാണ് ഇത്രയും വലിയ തിരിച്ചടി ഉണ്ടാവാൻ കാരണം. ബി ജെ പി യുടെ പതനമല്ല കോൺഗ്രസിനെ എങ്ങിനെ തടയാമെന്നാണ് ഇടതുപക്ഷം അടക്കം ശ്രമിച്ചത് എന്നും ഇൻകാസ് വിലയിരുത്തി.

Advertisment