Advertisment

രാഷ്ട്രത്തിന്റെ വീണ്ടെടുപ്പിനു ബാബരി മസ്ജിദിന്റെ പുനർനിർമ്മാണം അനിവാര്യം: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ഹത്തായ ആദർശവും മൂല്യങ്ങളും മതേതര പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ രാഷ്ട്രത്തിന്റെ വീണ്ടെടുപ്പിനു അനിവാര്യമാണ് ബാബരി മസ്ജിദിന്റെ പുനർനിർമാണം എന്ന് ബാബരി മസ്ജിദു ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ സോഷ്യൽ ഫോറം, മക്കാ റോഡ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു സംസാരിച്ച ജിദ്ദയിലെ വിവിധ പ്രവാസി സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ ഐകകണ്ഠേന അഭിപ്രായപ്പെട്ടു.

Advertisment

publive-image

സെമിനാ൪ ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച ഇന്ത്യൻ സോഷ്യൽ ഫോറം കേരളം സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂർ, ബാബ്‌റി മസ്ജിദിന്റെ തകർച്ചയിലൂടെ ഫാഷിസ്റ്റ് ശക്തികൾ നമ്മുടെ രാജ്യത്തെ വളരെ ഭീകരവും ഗുരുതരവുമായ പ്രത്യാഘാതങ്ങളിലേക്കാണ് തള്ളി വിട്ടതെന്നു പിന്നീട് നടന്ന സംഭവ വികാസങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു എന്ന് സദസ്സിനെ ബോധ്യപ്പെടുത്തി.

ഒരുമിച്ചു നിന്ന് ഫാഷിസ്റ്റ് ശക്തികളെ എതിർത്ത് തോൽപ്പിച്ച് അധികാരത്തിൽ നിന്ന് തുടച്ചു നീക്കിയാലേ ഇന്നത്തെ അവസ്ഥയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കഴിയൂ, അദ്ദേഹം മുന്നറിയിപ്പ് നൽകി

ബാബരി മസ്ജിദിന്റെ ചരിത്രം മൾട്ടി മീഡിയ പ്രസെന്റേഷന്റെ സഹായത്തോടെ അവതരിപ്പിച്ച അബ്ദുൽ ഗനി (ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്) മത നിരപേക്ഷതയുടെ വക്താക്കളായ രാജ്യത്തെ രാഷ്ട്രീയപാർട്ടികളുടെ മൃദു ഹിന്ദുത്വ നിലപടുകളും അതിനൊപ്പം മുസ്ലിംകളുടെ നിസംഗതയും ഐക്യമില്ലായ്മയുമാണ് ബാബരി മസ്ജിദിന്റെ തകർച്ചക്ക് വഴിയൊരുക്കിയത് എന്ന് പറഞ്ഞു.

ഫാഷിസ്റ്റുകളുടെ അക്രമത്തിനു സൗകര്യം ചെയ്തു കൊടുത്ത അന്നത്തെ പ്രധാനമന്ത്രി ശ്രീ നരസിംഹറാവു ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ കാണിച്ച വിമുഖതയാണ് രാജ്യത്തെ വർഗീയ കലാപങ്ങളിലേക്കു തള്ളി വിട്ടതു. ബാബരി മസ്ജിദു അതെ സ്ഥലത്തു തന്നെ പുനർ നിർമ്മിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പു പാലിക്കുക എന്നതാണ് രാജ്യത്തെ തിരിചു പിടിക്കാനുള്ള മാർഗം എന്ന് അഭിപ്രയപ്പെട്ടു.

വിവിധ പ്രവാസി സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ചു നാസർ വേങ്ങര (പ്രവാസി സാംസ്‌കാരിക വേദി), നൗഷാദ് ചിറയിൻകീഴ് (ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം), ഷാനവാസ് കാളികാവ് (വേൾഡ് മലയാളി ഫെഡറേഷൻ), സാഹിത്യകാരനും കവിയും സാംസ്‌കാരിക പ്രവർത്തകനുമായ അഷ്‌റഫ് (അരുവി മോങ്ങം), നാസിമുദ്ദീൻ (തിരുവനന്തപുരം പ്രവാസി അസോസിയേഷൻ) സംസാരിച്ചു.

publive-image

സംഘ പരിവാർ ഫാഷിസം രാജ്യത്തെ മൊത്തം വിഴുങ്ങുന്നതിനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോൾ അത് തടയാനുള്ള ബാധ്യത മുഴുവൻ ജനങ്ങ്ൾക്ക് ഉണ്ടെന്നു അഭിപ്രായം ആണ് സെമിനാറിൽ ഉയർന്നു കേട്ടത്. ഫാഷിസത്തിന്റെ ഭീകരതയെ ബോധ്യപ്പെടുത്തുന്ന കവിതാലാപനത്തിലൂടെ അഷ്റഫു (അരുവി മോങ്ങം) സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി

ഇന്ത്യൻ സോഷ്യൽ ഫോറം കേരളം സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, ഹസൻ മങ്കട സെമിനാ൪ മോഡറേറ്റർ ആയിരുന്നു. ബാബരി മസ്ജിദിന്റെ തകർച്ചയും പിന്നീടുണ്ടായ വർഗീയ കലാപങ്ങളും രാജ്യത്തെ ദളിത് പിന്നാക്ക ന്യൂന പക്ഷ വിഭാഗങ്ങളെ കൂടുതൽ ഒറ്റപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങൾ തിരിച്ചു പിടിക്കാൻ ശ്രമം നടത്തേണ്ട ദേശീയ രാഷ്ട്രീയ പാർട്ടികൾ അവരുടെ ഹിന്ദുത്വ ഫാഷിസ്റ്റ് സൗഹൃദ സമീപനത്തിൽ നിന്ന് മാറി ചിന്തിക്കുന്നില്ല എന്നതാണ് രാജ്യം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമെന്നും അതിനാൽ ഭരണഘടനയിലും നിയമ വാഴ്ച്ചയിലും വിശ്വാസം അർപ്പിച്ചു കൊണ്ട് പ്രവർത്തിക്കുന്നവർ ഒറ്റക്കെട്ടായി രാജ്യത്തിന്റെ ശത്രുക്കൾക്കെതിരായി അണിനിരക്കക്കേണ്ടത് ഈ സാഹചര്യത്തിന്റെ അനിവാര്യതയാണ് എന്നും ഹസ്സൻ ഓർമ്മിപ്പിച്ചു.

മുഹമ്മദ് മുക്താറിന്റെ (ഷൊർണൂർ) ഖിറാഅത്തോടെ ആരംഭിച്ച സെമിനാറിൽ മുജീബ് അഞ്ചച്ചവിടി അധ്യക്ഷനായിരുന്നു. അയൂബ് അഞ്ചച്ചവിടി (ഇന്ത്യൻ സോഷ്യൽ ഫോറം, മക്ക റോഡ് ബ്ലോക്ക്), അതിഥികൾക്കും സദസ്യരുടെ വലിയ പങ്കാളിത്തം കൊണ്ട് ഒരു വലിയ വിജയമായി തീർന്ന സെമിനാര് സംഘാടകർക്കും നന്ദി പ്രകാശിപ്പിച്ചു.

Advertisment