Advertisment

നിരക്ക് ഇളവുമായി വീണ്ടും ജെറ്റ് എയർവേസ്‌ ആനുകൂല്യം ഡിസംബർ അഞ്ചു മുതൽ പതിനൊന്ന് വരെ

New Update

ജിദ്ദ:  സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജെറ്റ് എയർവേസ് കഴിഞ്ഞ മാസം നടപ്പിലാക്കിയ നിരക്കിളവ് ഈ മാസവും. ഡിസംബർ അഞ്ചു മുതൽ പതിനൊന്നു വരെയാണ് പുതിയ നിരക്കിളവ് കാലം. ഒക്ടോബർ മുപ്പത് മുതൽ നവംബർ പതിനൊന്ന് വരെയായിരുന്നു കഴിഞ്ഞ മാസം നിരക്കിളവ് നടപ്പിലുണ്ടായിരുന്നത്.

Advertisment

ഡിസംബർ അഞ്ചു മുതൽ ഏഴു ദിവസങ്ങളിൽ ടിക്കെറ്റ് ബുക്ക് ചെയ്യുന്നവർക്ക് യഥാർത്ഥ നിരക്കിൽ മുപ്പതു വരെ ശതമാനം ഡിസ്‌കൗണ്ട് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.

publive-image

യാത്രാ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല എന്നതും വൺ വേ, റിട്ടേൺ ടിക്കെറ്റുകൾക്കെല്ലാം നിരക്കിളവ് ബാധകമായിരിക്കും എന്നതും ഇപ്പോഴത്തെ ജെറ്റ് നിരക്കിളവിന്റെ പ്രത്യേകതകളാണെന്ന് ജെറ്റ് എയർവേസ് ഗൾഫ് - മിഡ്‌ഡിൽ ഈസ്റ്റ് - ആഫ്രിക്ക മേഖലാ വൈസ് പ്രസിഡണ്ട് ഷാക്കിർ കാണ്ടൽവാലാ വ്യക്തമാക്കി. ഇക്കോണോമി. പ്രീമിയം ക്‌ളാസ് യാത്രയ്ക്കാർക്കെല്ലാം ഇളവ് അനുഭവിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയ്ക്ക് പുറമെ ബാങ്കോക്, ധാക്ക, കാഠ്മണ്ഡു, ഹോങ്കോങ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ടിക്കെറ്റുകൾക്കാണ് നിരക്കിളവ്. സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ദിനേന ആറ് സർവീസുകളാണ് ജെറ്റ് എയർവേസ് നടത്തുന്നത്.

ദമ്മാമിൽ നിന്ന് തിരുവനന്തപുരം, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും റിയാദിൽ നിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും ജിദ്ദയിൽ നിന്ന് മുംബൈയിലേയ്ക്കുമാണ് സർവീസുകൾ. സൗദിയിൽ നിന്ന് ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും കണക്ഷൻ സർവീസുകൾ ലഭ്യമാണ്.

നിരക്കിളവ് പൊതുവെയുള്ള നിബന്ധനകൾക്ക് വിധേയമാണെന്നും വിശദ വിവരങ്ങൾ www.jetairways.com എന്ന സൈറ്റിൽ നിന്നും ജെറ്റ് എയർവെയ്‌സ് മൊബൈൽ ആപ്പിൽ നിന്നും ട്രാവൽ ഏജൻസികാളിൽ നിന്നും ലഭിക്കുമെന്നും ജെറ്റ് എയർവേസ് പത്രക്കുറിപ്പ് അറിയിച്ചു.

Advertisment