Advertisment

മോഡി സർക്കാരിന്റെ കൗണ്ട്ഡൌൺ ആരംഭിച്ചു: ജിദ്ദ ഒ ഐ സി സി

New Update

ജിദ്ദ:  ഛത്തീസ്‌ഢിലെയും രാജസ്ഥാനിലേയും മധ്യപ്രദേശിലെയും കോൺഗ്രസ്സിന്റെ മിന്നുന്ന വിജയം ഭാവി ഭാരതത്തിന്റെ പ്രതീക്ഷയാണെന്നും, കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ടവർക്കും അതിനായി വിടുവേല നടന്നവർക്കും പ്രബുദ്ധരായ വോട്ടർമാർ ശക്തമായ താകീത് നൽകുന്ന വിധിയെഴുത്താണ് ഉണ്ടായതെന്നും ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ വർത്തകുറിയ്പ്പിൽ അറിയിച്ചു.

Advertisment

2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ആത്മവിശ്വാസം നൽകുന്ന കോൺഗ്രസിന്റെ ഈ വിജയം രാഹുൽ ഗാന്ധിയുടെ ചിട്ടയായ പ്രവർത്തനത്തിന്റെ നേട്ടമാണ്. കോൺഗ്രസിനെ ഒരു കാലത്തും എഴുതി തള്ളാൻ ഭാരതമണ്ണിൽ സാധിക്കില്ല.

സംഘ പരിവാർ ശക്തികളെ തകർക്കുന്ന ഈ വിജയത്തിലും കോൺഗ്രസിനെ ശിഥിലപെടുത്താൻ നടത്തുന്ന സി പി എം ന്റെ ശ്രമം കാണുബോൾ എലിയെ പേടിച്ചു ഇല്ലം ചൂടുന്നത്തിനു സമാനമാണ്.

നോട്ടു നിരോധനത്തിലൂടെയും തെറ്റായ സാമ്പത്തിക നയങ്ങളിലൂടെയും സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കോർപ്പറേറ്റു രാജാക്കൻമാരെ മാത്രം പരിഗണിച്ച മോഡി സർക്കാരിന്റെ അവസാനത്തിന്റെ ദിനങ്ങൾ എണ്ണപ്പെടാൻ പോക്കുകയാണെന്നു മുനീർ പറഞ്ഞു.

കാർഷിക മേഖലയെ അവഗണിച്ച വർഗീയത മാത്രം മുതലാക്കി വിഭാഗീയതയിലൂടെ ഇനി മുന്നോട്ടു പോകാൻ ബി ജെ പി സംഘ് പരിവാർ സംഘടനകൾക്കു ആവില്ല. അതേസമയം മിസോറാമിലെ പരാജയം പാർട്ടി ശരിയായ വിധത്തിൽ വിലയിരുത്തുമെന്നാണ് പതീക്ഷിക്കുന്നതു.

കോൺഗ്രെസ്സിലത്തെ ഒരു മതേതര ജനാധിപത്യ മുന്നണി ഇല്ലെന്നുള്ള അവശത്തുള്ള തെലുങ്കാനയിൽ വിജയിച്ച ടി ആർ എസ് മനസിലാകുമെന്നാണ് കരുത്തുന്നതെന്നും ബി ജെ പി - ആർ എസ് എസ് വിരുദ്ധ പോരാട്ടത്തിൽ അവരും പങ്കാളിയാകുമെന്നാണ് കരുതുന്നതിനും മുനീർ വാർത്ത കുറിപ്പിൽ പറഞ്ഞു.

രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ ഉയർത്തിപ്പിക്കുന്ന ഈ വിധിയെഴുത്തിനു സഹായിച്ച പ്രബുദ്ധരായ വോട്ടർമാർക്ക് ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും മുനീർ പറഞ്ഞു.

Advertisment