Advertisment

സി. മമ്മുട്ടി എംഎൽഎയ്ക്ക് ഒ ഐ സി സി സ്വികരണം നൽകി

New Update

ജിദ്ദ:  ഒ ഐ സി സി ജിദ്ദ കമ്മിറ്റി കിഴിലുള്ള പ്രവാസി സേവന കേന്ദ്രയും നോർക്ക ഹെല്പ് സെലും സന്ദര്ശനത്തിനെത്തിയ, മുസ്ലിം ലീഗ് നേതാവ് സി. മമ്മൂട്ടി എം എൽ എ യക്ക് സ്വികരണം നൽകി. പ്രവാസികൾ കൂടുതൽ ശക്തരാകുവാൻ വോട്ടവകാശം വിനിയോഗിക്കണമെന്നും ഇതിനു പരമാവധി പേര് ഓൺലൈൻ രജിസ്ട്രർ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ഇതിനു കൂടി സഹായകരമായി കഴിഞ്ഞ മൂന്ന് വര്ഷത്തിലേറെയായി എല്ലാ ബുധനാഴ്ചകളിലും പ്രവർത്തിക്കുന്ന, ഹെല്പ് ഡെസ്ക് മാതൃകപരമാണെന്നും ഒ ഐ സി സി ജിദ്ദ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ശ്രഘനീയമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.യു ഡി എഫ് പ്രവാസ ലോകത്ത് കൂടുതൽ ശക്തമാകുവാൻ എല്ലാവരും ഒത്തോരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

publive-image

റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ആധ്യക്ഷ്യം വഹിച്ചു. കെ എം. സി സി ജിദ്ദ പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി കെ എം ശരീഫ് കുഞ്ഞു, ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, ജിദ്ദ സെക്രട്ടറി നൗഷാദ് അടൂർ എന്നിവർ സംസാരിച്ചു. നാസിമുദ്ധീൻ മണനാക്, ഇക്ക്ബൽ പൊക്കുന്നു, നസീർ ആലപ്പുഴ, തോമസ് വൈദ്യൻ, സലാം പൊരുവഴി, മുജീബ് മുത്തേടത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Advertisment