Advertisment

സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ ക്രിയാത്മക ഇടപ്പെടൽ അനിവാര്യം - 'ഒരുമ'

New Update

ജിദ്ദ: പ്രവാസ ലോകത്തും നാട്ടിലുമുള്ള മഹല്ല് കമ്മിറ്റികൾ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ ക്രിയാത്മകമായി ഇടപ്പെടേണ്ടതിന്റെ അനിവാര്യത വർധിച്ചുവെന്ന് 'ഒരുമ' മഹൽ കോർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഓർഗനൈസേഷൻ ഫോർ റൂറൽ യൂനിറ്റി ആന്റ് മ്യൂച്ചൽ അമിറ്റി (ഒരുമ) എന്ന പേരിൽ പ്രവർത്തിക്കുന്ന കൂട്ടാഴ്മ ഇരുപത്തി അഞ്ച് പ്രദേശിക സംഘടനകളുടെ ഭാരവാഹികൾ ഒന്നിച്ച് ചേർന്നതാണ്.

Advertisment

സാമ്പത്തിക ആസൂത്രണത്തിന്റെ കുറവും അനുയോജ്യമായ വിദ്യാഭ്യാസം തിരഞ്ഞടുക്കാനുള്ള കഴിവു കുറവും പ്രവാസികളുടെ ജീവിതം താളം തെറ്റിക്കുന്നു. ഈ വിഷയം പ്രത്യേകം പരിഗണിച്ച് പ്രവാസികൾക്ക് ഇടയിലും നാട്ടിലും പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.

publive-image

<ഒരുമ ജനറൽ ബോഡി യോഗത്തിൽ കെ.ടി റഹ്മാൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തുന്നു>

കൊണ്ടോട്ടി സെൻറർ ജിദ്ദയാണ് ആറ് വർഷം മുമ്പ് കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലേയും ജിദ്ദയിലുള്ള വിവിധ മഹല്ല് കമ്മിറ്റികളുടെ കോർഡിനേഷനായ ഒരുമക്ക് രൂപം നൽകിയത്. കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ വിപുലമായ ജനറൽ ബോഡി യോഗം ഷറഫിയ എയർലൈൻ ഗാർഡനിൽ ചേർന്നത്. ഒരുമയുടെ പുതിയ ഭാരവാഹികൾക്ക് യോഗം അംഗീകാരം നൽകി.

മഹല്ല് ശാക്തീകരണം, പരിശീലന ക്ലാസുകൾ, ബോധവൽകര ക്ലാസുകൾ, വിക് ജ്ഞാന യാത്രകൾ, വിദ്യാഭ്യാസ പ്രോൽസാഹനം എന്നിവക്ക് ഊന്നൽ നൽകി പ്രവർത്തിക്കാൻ യോഗത്തിൽ തീരുമാനമായി.

കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. ജനറൽ സക്രട്ടറി എ.ടി.ബാവ തങ്ങൾ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. കെ.ടി റഹ്മാൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. കൊണ്ടോട്ടി സെൻറർ പ്രസിഡന്റ് സലീം മധുവായി ചർച്ച ഉൽഘാടനം ചെയ്തു.

വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് മൊയ്തീൻ ഹാജി, കെ.എൻ.എ ലത്തീഫ് ,ഹസ്സൻ സിദ്ദീഖ് ബാബു, ശരീഫ് നീറാട്, സിറാജ്, ഷാനു ,മായിൻകുട്ടി, മുസ്തഫ പെരുവള്ളൂർ, കുട്ടിഹസ്സൻ, റഹ്മത്ത് അലി എരഞ്ഞിക്കൽ, ഗഫൂർ ചുണ്ടക്കാടൻ, റഷീദ് മാങ്കായി, അഷ്റഫ് പാറക്കൽ, മാങ്കായി റഫീഖ്, അഷ്റഫ് കൊട്ട, സി.വി അഷ്റഫ് പുളിക്കൽ , കബീർ നീറാട് എന്നിവർ സംസാരിച്ചു. ഒരുമയുടെ ഓർഗനൈസിങ്ങ് സെക്രട്ടറിയായി ഫൈറൂസ് കുണ്ടുകാവിലിനെ തിരഞ്ഞെടുത്തു. യോഗത്തിൽ അബുബക്കർ പി.സി നന്ദിയും പറഞ്ഞു.

Advertisment