Advertisment

ക്യൂ സി സി ഓൺലൈൻ ഖുർആൻ ക്വിസ്സ് മത്സരത്തിൽ മുഴുവൻ റാങ്കുകളും വനിതകൾക്ക്. സമ്മാനദാനം 28 ന്

New Update

ജിദ്ദ:  സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത ക്യൂ. സി. സി ഓൺലൈൻ ക്വിസ്സ് മത്സരങ്ങളുടെ ഫലം പുറത്തുവന്നു. പരിശുദ്ധ ഖുർആനിലെ ഇബ്രാഹിം, ഹിജ്ർ എന്നീ അധ്യായങ്ങളെ ആസ്പദമാക്കി മൂന്നു മാസത്തോളമായി നടത്തിയ ക്വിസ്സ് മത്സര ഫലങ്ങളിലാണ് സമ്പൂർണ വനിതാധിപത്യം.

Advertisment

publive-image

<മുസാബഖ ഓൺലൈൻ ടോപ്പേഴ്‌സ് : നജ്‌ല അനീസ് (ജിദ്ദ ) , റൈഹാന നിസാം വളശ്ശേരി>

ഫലം ഇങ്ങിനെ:

ടോപ്പേഴ്‌സ് റാങ്ക് നജ്‌ല അനീസ് (ജിദ്ദ), റൈഹാന നിസാം വളശ്ശേരി, അഫ്‌സീല അബൂബക്കർ (ബുറൈദ) എന്നിവർ നേടിയപ്പോൾ ബേസ്ഡ് പെർഫോർമേഴ്‌സ് സ്ഥാനം ജുമൈല മുഹമ്മദ് , ഷാനി ഖാൻ, ഹസീന നവാസ്, മറിയം, നസീമ സമദ് എന്നിവരും കരസ്ഥമാക്കി.

ഇതോടൊന്നിച്ച് നടത്തിയ അന്തർ ദേശീയ ക്വിസ് മത്സരത്തിൽ നാനൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ആസിയാ മുഹമ്മദ് ( റിയാദ് ) ലുബ്‌ന ഷമീർ ( ജിദ്ദ ) ഷാഹിദ ( റിയാദ്) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. രണ്ടു മാസത്തോളമായി നടന്ന മത്സര പരിപാടി ഓൺലൈൻ അഡ്മിൻ സജ്‌ന സിദ്ദീഖ് നിയന്ത്രിച്ചു.

publive-image

<ഓൺലൈൻ ക്വിസ് റാങ്ക് ജേതാക്കൾ : ആസിയാ മുഹമ്മദ് ( റിയാദ് ) ലുബ്‌ന ഷമീർ ( ജിദ്ദ ) ഷാഹിദ ( റിയാദ്)>

ഡിസംബർ 28 ന് ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യൂ സി സി സംഗമത്തിൽ ജേതാക്കൾക്കുള്ള സമ്മാനം വിതരണം ചെയ്യും. ഖുർആൻ പാരായണ രംഗത്തെ ഏറ്റവും പുതിയ രൂപമായ തജ്‌വീദ് പാറ്റേൺ പ്രോജക്ടിന്റെ ഉത്‌ഘാടനവും സമ്മാനദാന പരിപാടിയിൽ വെച്ച് നിർവഹിക്കപ്പെടുമെന്നും സംഘാടകർ അറിയിച്ചു.

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന സൗദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷയുടെ സിലബസിൽ ഇത് രണ്ടാം തവണയാണ് ക്യൂ സി സി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് . ക്യൂ സി സി ഡയറക്ടർ സിദ്ദീഖ് കൂരിപ്പൊയിൽ ഓൺലൈൻ ക്വിസ്സ് നിയന്ത്രിച്ചു. വേഗത ഏറിയ ഖുർആൻ പഠനത്തിന്റെ നൂതന രൂപമായ ഖുർആൻ സർട്ടിഫിക്കറ്റ് കോഴ്സിൽ ജിദ്ദയിൽ മാത്രം പന്ത്രണ്ടോളം ബാച്ചുകളിലായി മുന്നൂറിലധികം പഠിതാക്കളുണ്ട്.

സൗദി മലയാളി ഖുർആൻ വിജ്ഞാന മുസാബഖയുടെ ഫൈനൽ പരീക്ഷ ഡിസംബർ 14 നു അതാതു ഇസ്‌ലാഹി സെന്ററുകളിൽ വെച്ചു നടത്തുന്നതാണെന്നും സംഘാടകർ അറിയിച്ചു.

Advertisment