Advertisment

റിയാദ് കെ എം സി സി സൈബർവിംഗ് കമ്മിറ്റി പുസ്തക ചർച്ച സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്:  റിയാദ് കെ എം സി സി സൈബർവിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം സി വടകര എഴുതിയ 'സി എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവ ചരിത്രം ' എന്ന പുസ്തകത്തിന്റെ ആദ്യത്തെ പതിനെട്ട് അദ്ധ്യായങ്ങളെ അടിസ്ഥാനമാക്കി ചർച്ച സംഘടിപ്പിച്ചു.

Advertisment

publive-image

സൈബർവിങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന ഓൺലൈൻ ക്വിസിന്റെ അഞ്ചാം സീസൺ ഈ പുസ്തകത്തെ ആസ്പദമാക്കിയാണ് നടന്നു വരുന്നത്.

കേരളത്തിലെ രാഷ്ട്രീയ ചരിത്രം ഒരു റഫറൻസ് ഗ്രന്ഥത്തെ പോലെ വിവരിക്കുന്ന, വളരെ ലളിതവും മനോഹരവുമായി വിശദീകരിക്കുന്ന പുസ്തകത്തിന്റെ വിവിധ ചാപ്റ്ററുകൾ റഹ്മത്ത് അഷ്‌റഫ്, നദീറ ഷംസു, ജാഫർ തങ്ങൾ, ജാബിർ വാഴമ്പുറം, ഷഫീഖ് കൂടാളി എന്നിവർ അവതരിപ്പിച്ചു.

Advertisment