Advertisment

സൗദിയിലെ ഖുൻഫുദയിൽ റോഡപകടം: നാല് നാൾ മുമ്പെത്തിയ യുവതിയും മകനും മരിച്ചു. ഭർത്താവും മകളും ആശുപത്രിയിൽ

New Update

ജിദ്ദ:  ജിസാൻ റോഡിൽ ജിദ്ദയിൽ നിന്ന് മുന്നൂറു കിലോമീറ്റര് ദൂരെ ഖുൻഫുദയ്ക്ക് സമീപമുണ്ടായ റോഡപടകടത്തിൽ ഒരു മലയാളി കുടുംബത്തിലെ രണ്ടു പേർ മരിക്കുകയും മറ്റു രണ്ടു പേർ പരിക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്തു.

Advertisment

ഖുൻഫുദയിൽ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല പട്ടൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യയും വേങ്ങര പൂഞ്ചോലമാട്‌ സ്വദേശിയുമായ ഷഹറാബാനു (30), മകൻ മുഹമ്മദ് ഷാൻ (11) എന്നിവരാണ് മരിച്ചത്. മറിയം, അലവി എന്നിവരുടെ മകളാണ് ഷഹറാബാനു.

publive-image

അപകടത്തിന് ഇരയായ സംഘം സഞ്ചരിച്ചിരുന്ന ടൊയോട്ട വാൻ നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ചെന്നിടിക്കുകയായിരുന്നു. ഷഹറാബാനു തൽക്ഷണം മരണപ്പെട്ടപ്പോൾ മുഹമ്മദ് ഷാൻ കുറച്ചു നേരത്തിന് ശേഷവും യാത്രയായി.

ഞായറാഴ്ച കാലത്തു എട്ട് മണിയോടെ ഖുന്ഫുദയിൽ നിന്ന് നാലപ്പത്തി ഏഴു കിലോമീറ്റര് അകലെയുള്ള സലാമ എന്ന ഉൾനാട്ടിലാണ് അപകടം ഉണ്ടായത്.

അൽഹാസ്‌മി കോൾഡ് സ്റ്റോറേജ് ജീവനക്കാരനായ കുടുംബനാഥൻ ഇസ്ഹാഖ് ആണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് പരിക്കില്ല. പരിക്കേറ്റ മറ്റൊരു കുട്ടിയെ കൂടുതൽ ചികിത്സക്കായി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ കൊണ്ടുവന്നിട്ടുണ്ട്.

സീറ്റ് ബെൽറ്റ് ഇടുന്നതിനു ഭാര്യയെ സഹായിക്കുന്നതിനിടയിൽ കൈ തെന്നുകയും നിയന്ത്രം നഷ്ട്ടപ്പെട്ടു എതിർ ദിശയിൽ ചെന്നെത്തി അതിലൂടെ പോവുകയായിരുന്ന ടിപ്പറിൽ ചെയ്യിദിക്കുകയുമായിരുന്നു. ഭാര്യ ഇരുന്നിരുന്ന ഭാഗമാണ് തകർന്നത്.

സമീപത്തുള്ള ദർബിൽ ജോലി ചെയ്യുന്ന അനുജനെ കാണാൻ പുറപ്പെട്ടതായിരുന്നു ഇസാഖ്ഖും കുടുംബവും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇസ്‌ഹാഖിന്റെ കുടുംബം വിസിറ്റിങ് വിസയിൽ ഖുന്ഫുദയിൽ എത്തിയത്.

Advertisment