Advertisment

'നവകേരള നിർമിതിക്ക്, കോർത്ത കയ്യഴിയാതെ': തനിമ കാമ്പയിൻ തുടങ്ങി

New Update

 ജിദ്ദ: "നവകേരള നിർമിതിക്ക്, കോർത്ത കയ്യഴിയാതെ" എന്ന പ്രമേയവുമായി "തനിമ" സംഘടിപ്പിക്കുന്ന കാമ്പയിൻറെ ജിദ്ദ നോർത്ത് സോണൽ തല പരിപാടികൾക്ക് തുടക്കമായി. തനിമ നോർത്ത് സോൺ അധ്യക്ഷൻ സി. എച്ച്. ബഷീർ കാമ്പയിൻ പ്രഖ്യാപനം നടത്തി.

Advertisment

publive-image

നൂറ്റാണ്ടിന് ശേഷം കേരളംനേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഒറ്റക്കെട്ടായ് മാതൃകാപ്രവർത്തനം കാഴ്ചവെച്ച കേരളജനത തുടർന്നും കോർത്ത കൈയ്യഴിയാതെ നവകേരള നിർമ്മിതിക്ക് നിലനിൽക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഒക്ടോബർ 16 മുതൽ 31 വരെയാണ് തനിമ കാമ്പയിൻ.

ഈ കാലയളവിൽ കാമ്പയിൻ പ്രമേയത്തെ ആസ്പദമാക്കി ടേബിൾ ടോക്, സൗഹൃദ കുടുംബസംഗമം, കവിത രചനാമത്സരം, ചർച്ച സദസ്സുകൾ, സമാപന സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറുമെന്ന് കൺവീനർ മുഹമ്മദ് ഇസ്മായിൽ വ്യക്തമാക്കി. കാമ്പയിൻ ഉദ്ദേശ്യവും ലക്ഷ്യവും ഉമറുൽ ഫാറൂഖ് വിശദീകരിച്ചു. സോണൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് ബാവ അധ്യക്ഷതവഹിച്ചു. അബ്ദു വാണിയമ്പലം ഖിറാഅത്ത് നടത്തി.

Advertisment