Advertisment

അവസാന തിയതി നവംബർ 15: വോട്ടർ പട്ടികയിൽ പ്രവാസികൾക്ക് ലളിതമായി ഇടം നേടാം

New Update

ജിദ്ദ:  നവംബർ 15 നകം പ്രവാസികൾ വോട്ടേഴ്‌സ് ലിസ്സിൽ പേര് ചേർക്കുന്നതിന് ശ്രമിക്കണമെനും ഇതിനായി ഒ ഐ സി സി ജിദ്ദ കമ്മിറ്റിയുടെ കിഴിൽ എല്ലാ ബുധനാഴചകിലും പ്രവർത്തിക്കുന്ന പ്രവാസി സേവന കേന്ദ്ര -ഹെല്പ് ഡെസ്കിൽ സൗകര്യം നൂറുകണക്കിന് പേര് ഉപയോഗപെടുത്തിയതായും റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ വാർത്ത കുറിപ്പിൽ പറഞ്ഞു.

Advertisment

publive-image

മുൻപ് ഉണ്ടായിരുന്ന പല പോരായമകളും പരിഹരിച്ചു കൊണ്ട് മലയാളം അടക്കമുള്ള ഭാഷകളിൽ കാണാവുന്ന ECI.NIC.IN (www.eci.nic.in) എന്ന വെബ് സൈറ്റിൽ 'ഓവർസീസ് വോട്ടേഴ്‌സ് പോർട്ടൽ' എന്ന പേജിൽ പ്രവേശിച്ചതിന് ശേഷം, പാസ്പോർട്ട്, വിസ എന്നിവയുടെ സ്വയം സാക്ഷ്യപെടുത്തിയ കോപ്പിയും ഫോട്ടോയും അപ്‌ലോഡ് ചെയ്തു വളരെ ലളിതമായി വേട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാം ( മൊബൈൽ ഫോണിലൂടെയും ഇത് സാധ്യമാകും).

അതിനു ശേഷം ലഭിക്കുന്ന റഫറൻസ് നമ്പർ സൂക്ഷിച്ചു നിങ്ങൾക്ക് അപേക്ഷയുടെ നിജസ്ഥിതി ബോധപ്പെട്ടാവുന്നതു, നിങ്ങളുടെ BLO യുടെ മൊബൈൽ നമ്പറിൽ ബന്ധപെട്ടു ഉറപ്പുവരുത്തവുന്നതാണ്. അതോടെ നാട്ടിൽ ഇലക്ഷൻ നടക്കുമ്പോൾ പാസ്പോർട്ട് തിരിച്ചറിയൽ രേഖയാക്കി അതാത് ബൂത്തിൽ വോട്ട് രേഖപെടുത്തതാണ് അവസരം ലഭിക്കും.

അതേസമയം, നിലവിൽ വോട്ടേഴ്‌സ് ലിസിറ്റിൽ പേര് ഉള്ളവരും വോട്ടർ ഐ ഡി കാർഡ് ഉള്ളവരും വിണ്ടു രജിസ്റ്റർ ചെയ്‌യേണ്ടതില്ല, എന്നാൽ ഈ വെബ്സൈറ്റിലൂടെ തങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടോ എന്ന് ഒരിക്കൽ കൂടി ഉറപ്പു വരുത്തുക. ഒരു പക്ഷ പ്രവാസി എന്ന കാരണത്താൽ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുവാൻ സാധ്യത ഉണ്ട്.

അതേസമയം സാധരണ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും അത് റദ്ദ് ചെയ്തു പ്രവാസി വോട്ടേഴ്‌സ് ലിസ്റ്റിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത് ഭാവിയിൽ ഇപ്പോൾ പരിഗണയിലുള്ള പ്രോക്സി വോട്ടിംഗ്/പോസ്റ്റൽ വോട്ടിംഗ് സമ്പ്രദായത്തിന് ഗുണകരമാകും.

ഇന്നുള്ള മോഡി സർക്കാരിന് തുടർച്ച ഉണ്ടായാൽ 2019 നമ്മുടെ ഭാരതത്തിന്റെ ഗതിവിഗതികളെ അനിർവചനീയമായ മാറ്റിമറിക്കും എന്നും നാം ഇന്ന് അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളും വർഗീയ - ഫാസിസ്റ്റു ശക്തിളുടെ കൈയാളുകള്ക്കയി ഇല്ലാതാകുമെന്ന് നാം തിരിച്ചറിയുവാൻ വൈകിക്കൂടാ എന്ന് മുനീർ പറഞ്ഞു.

ഏറ്റവും അധികം പ്രവാസികളുള്ള മലപ്പുറം ജില്ലയിൽ പോലും 3000 ഓളം പേര് മാത്രമാണ് പ്രവാസി വോട്ടർമാരായി ഇതിനോടകം ലിസ്റ്റിൽ ഇടം ലഭിച്ചിട്ടുള്ളതാണ് ആയതിനാൽ പരമാവധി പ്രവാസി സംഘാടനകൾ ഈ ദൗത്യം ഏറ്റടുക്കണമെന്നും മുനീർ പറഞ്ഞു.

Advertisment