Advertisment

ആകാശം അകലെയല്ല: വിദ്യാര്‍ഥി സമ്മേളന പ്രഖ്യാപനം ഇന്ന്

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ മനാമ:  'ആകാശം അകലെയല്ല' എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് കോണ്‍ഫറന്‍സുകളുടെ പ്രഖ്യാപനം ഇന്ന് നടക്കും. ഗള്‍ഫില്‍ 55 കേന്ദ്രങ്ങളിലാണ് ഒക്ടോബറില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്.

Advertisment

രക്ഷിതാക്കള്‍ക്കൊപ്പം ഗള്‍ഫില്‍ കഴിയുന്ന കുട്ടികളില്‍ വിദ്യാര്‍ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തില്‍ ഒരുക്കുന്ന സമ്മേളനങ്ങളുടെ പ്രഖ്യാപനമാണ് ഇന്ന് (വെള്ളി) 'പ്രലോഗ്' എന്ന പേരില്‍ നടക്കുന്നത്.

ബഹ്റൈനിൽ 3 സെന്‍ട്രല്‍ ഘടകങ്ങളിലാണ് പ്രഖ്യാപനം. പ്രവാസികള്‍ കൂടെ കരുതുന്ന നാടോര്‍മകളാണ് അവനിലെ ഉദാരതയും മനുഷ്യത്വവും നിലനിര്‍ത്തുന്നതെങ്കില്‍ പ്രവാസി വിദ്യാര്‍ഥികളില്‍ നില നില്‍ക്കുന്ന ഓര്‍മകള്‍ എന്തായിരിക്കുമെന്ന ചോദ്യത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് മാത്രമായി സമ്മേളനവും അനുബന്ധ പരിപാടികളും ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

അടച്ചിട്ട ചുറ്റുപാടില്‍ വളരുകയും ബഹു സാംസ്‌കാരികതയില്‍ കടിഞ്ഞാണില്ലാത്ത ഉപകരണ സംസ്‌കാരത്തിലേക്ക് ഉണരുകയും ചെയ്യുന്ന പുതിയ തലമുറ സാമ്പ്രദായിക വിദ്യാഭ്യാസത്തില്‍ നിന്ന് ജീവിതം പഠിക്കുന്നില്ല. അവന് ആകാശവും ഭൂമിയും ബന്ധങ്ങളും വികാരങ്ങളും ഭാവനയും വൈഭവങ്ങളും തിരികെ നല്‍കേണ്ടതുണ്ട്. സാമൂഹിക കടപ്പാടും പൗരബോധവും ഉയര്‍ന്ന വ്യക്തിത്വവുമുള്ള വിജയങ്ങളുടെ ആകാശം അകലെയല്ല എന്നതാണ് സമ്മേളനം മുന്നോട്ട് വെക്കുന്ന പ്രമേയം.

ഒക്ടോബര്‍ അവസാനം നടക്കുന്ന വിദ്യാര്‍ഥി സമ്മേളനം 'ടീന്‍സ് കോണ്‍' നു മുന്നോടിയായി അധ്യാപകര്‍, രക്ഷിതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ തുറകളിലുള്ളവരുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുന്നതിന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Advertisment