Advertisment

യു.എ.ഇ. മലയാളികളായ ജീവകാരുണ്യ പ്രവർത്തകർ ലോകത്തിന് മാതൃക - ഐ.എ.എസ്. പ്രസിഡണ്ട് ഇ.പി. ജോൺസൻ

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ: സ്വന്തം കാര്യം മാറ്റി വെച്ച് യു.എ.ഇയിലെ മലയാളികളായ ജീവകാരുണ്യ പ്രവർത്തകർ നടത്തുന്ന പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസൻ പറഞ്ഞു. ദർശന സാംസ്കാരിക വേദി സംഘടിച്ച ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ദർശന പ്രസിഡണ്ട് സി.പി.ജലീൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ എ എസ് ആക്ടിംങ്ങ് ട്രഷറർ ഷാജി ജോൺ, ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി, ഷിബു ജോൺ, സലാം പാപ്പിനിശ്ശേരി, ആരിഫ് പടിഞ്ഞറങ്ങാടി, വീണ ഉല്ലാസ്, കെ.ടി.പി.ഇബ്രാഹിം, യു.എ.ഇ.എക്സ്ചേഞ്ച് പ്രതിനിധികളായ രഞ്ജിത്ത്, ഫയാസ്, മുസ്തഫ കുറ്റിക്കോൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

publive-image

ചടങ്ങിൽ വെച്ചു ആദരിച്ച എ.ഇ.യിലെ ജീവകാരുണ്യ പ്രവർത്തകരായ നസീർ വാടാനപ്പള്ളി, നാസർ നന്തി, സിറാജുദ്ദീൻ ഷമീം, ഫൈസൽ കെ.മുഹമ്മദ്, അഡ്വ: ഈസാ അനീസ്, ഷിജി അന്ന ജോസഫ്, ബുനയിസ് കാസിം, ബഷീർ ആലത്ത്, അലി മുഹമ്മദ്, അജിത്ത്, കമറുദ്ദീൻ ദാദൂദ്, അബ്ദുൽ അസീസ് ദീവ, നിസാർ പട്ടാമ്പി, മുഹമ്മദ് അൽ ഫനാസ്, കരീം വലപ്പാട്, മുഹ്സിൻ കോഴിക്കോട് എന്നിവരെയും, കലാരംഗത്തെ പ്രഗൽഭ വ്യക്തിത്വങ്ങളായ പുഷ്പവല്ലി , ആനന്ദബായി, വീണ ഉല്ലാസ് എന്നിവരെ ചടങ്ങിൽ മാതൃഭൂമി ഷാർജ റിപ്പോർട്ടർ ഇ.ടി.പ്രകാശൻ പരിചയപ്പെടുത്തി.

ദുബായ്‌ ഇന്ത്യൻ കൗൺസിലർ ജനറൽ വിപുൽ, കൗൺസിലർമാരായ സൻജീവ് കുമാർ, മുകേഷ് കുമാർ, എന്നീ വരുടെ സജീവമായ ഇടപെടലും ദുബായ്‌ ഗവൺമെന്റിന്റെ പിന്തുണക്കും സദയസ്സ് നന്ദി രേഖപ്പെടുത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.

27 വർഷം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് പോകുന്ന ദർശന സിക്രട്ടറി എം.പി. അലോഷ്യസിന് യാത്രയപ്പ് നൽകി. ശൈഖ് സായിദ് ഇയറിനോടൊനുബന്ധിച്ച് ദർശന നടത്തിയ കലാവിരുന്നിൽ വിജയിയായ മാസ്റ്റർ മുബീൻ മുഹമ്മദലിക്ക് സമ്മാനം നൽകി. 60 ഓളം കലാകാരികളെ അണിനിരത്തി ചിലങ്ക സംഘടിപ്പിച്ച കലാവിരുന്നും ഉണ്ടായിരുന്നു. ദർശന ജനറൽ സിക്രട്ടറി രതിഷ് ഇരട്ടപ്പുഴ സ്വാഗതവും, ട്രഷറർ ടി.പി. അശറഫ് നന്ദിയും പറഞ്ഞു.

Advertisment