Advertisment

എം.ഇ.എസ്. കല്ലടി കോളേജ് അലുംനി അബുദാബിക്കു പുതിയ സാരഥികൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  എം.ഇ.എസ്. കല്ലടി കോളേജ് അലുംനി അബുദാബിക്കു പുതിയ സാരഥികൾ. അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്ന എം.ഇ.എസ്. കല്ലടി കോളേജ് അലുംനിയുടെ ജനറൽ ബോഡിയും കുടുംബ സംഗമവും എം.ഇ.എസ്. സ്റ്റേറ്റ്ക മ്മിറ്റി മെമ്പറും കോളേജ് മാനേജിങ് കമ്മിറ്റി വൈസ്ചെയർപേഴ്‌സനുമായ റംലയുസഫ് ഉത്‌ഘാടനം ചെയ്തു.

Advertisment

publive-image

ജനറൽ സെക്രട്ടറി എം എച് റഫീക്കിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡണ്ട്‌ സലിം കുന്നത് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മുഘ്യ അതിഥിയായി എത്തിയ എം.ഇ.എസ്. കല്ലടി കോളേജ് പ്രിൻസിപ്പൾ പ്രൊഫെസ്സർ ടി കെ ജലീൽ കോളേജിന്‍റെ നവീകരണത്തിൽ അലുംനികൾക്കുള്ള പങ്കിനെകുറിച്ചും പുതിയ തലമുറയിലെ കുട്ടികൾക്ക് ആത്മവിശ്വവാസവും ധൈര്യവും നൽകുന്നതിൽ മാതാപിതാക്കൾക്ക് ഉള്ള പങ്കിനെകുറിച്ചും സംസാരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മുഴുവൻ എ പ്ലസ് ഗ്രേഡോടെ നാക്ക് അക്രിഡിറ്റേഷൻ ലഭിച്ച ആദ്യ കോളേജ് ആയ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജ് പ്രിസിപ്പൾ പ്രൊഫെസ്സർ ടികെ ജലീലിനെ, മുൻ ഇന്ത്യൻ സോഷ്യൽ സെന്റര് പ്രസിഡണ്ടും അലുംനി മുഖ്യരക്ഷാധികാരി കൂടി ആയ തോമസ് വർഗ്ഗീസ് മെമെന്റാ നൽകി ആദരിച്ചു.

publive-image

തുടർന്ന് നടന്ന ജനറൽ ബോഡിയിൽ റഫീഖ് പി ടി പ്രസിഡന്റ്‌ ആയും ജലീൽ ചോലയിൽ ജനറൽ സെക്രട്ടറിയായും റഷീദ് കാഞ്ഞിരത്തിൽ ട്രഷറർ ആയും ഐക്യകണ്ഡേന തെരഞ്ഞെടുക്കപെട്ടു.

അലുംനി സീനിയർ മെമ്പർമാരായ സാബ് പള്ളിക്കുന്ന് ഷഹിൻ എന്നിവർ യോഗ നടപടികൾക്ക് നേതൃത്വം നൽകി. പ്രഫ. തരീക്കുട്ടി, നാസർ അഹമദ്, രഹന ഹുസൈൻ, ഷഫ്‌ന മൊയ്ദു എന്നിവർ ആശംസകൾ അറിയിച്ചു.

Advertisment