Advertisment

ദുബായിൽ സിനിമാ ശിൽപ്പശാല സമാപിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

- അനീഷ് ഒറ്റപ്പാലം 

Advertisment

ദുബായ്:  ഫ്ലോറൻസ് മൂവി ലാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന സിനിമാ ശിൽപ്പശാല ദുബായ് ഫ്ലോറ ഇൻ ഹോട്ടലിൽ സമാപിച്ചു.

publive-image

പ്രശസ്ത സിനിമാ സംവിധായകൻ ലാൽജോസ് നേതൃത്വം നൽകിയ ശിൽപ്പശാലയിൽ നടനും കാസ്റ്റിങ് ഡയറക്ടറുമായ അബു വളയംകുളം, സംവിധായകനും സിനിമാ ശ്ചായാഗ്രാഹകനുമായ രൂപേഷ് തിക്കോടി, സംവിധായകനും കലാസംവിധായകനുമായ നിസാർ ഇബ്രാഹിം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

publive-image

പ്രതിനിധികൾക്ക് സമാപന ചടങ്ങിൽ ലാൽജോസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫ്ലോറൻസ് മൂവി ലാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ പോകുന്ന നിരവധി പരിശീലന കളരികളുടെ തുടക്കമാണിതെന്ന് സംഘാടകർ സമാപന സമ്മേളനത്തിൽ അറിയിച്ചു.

Advertisment