Advertisment

യു.എ.ഇ.യിൽ ജീവിക്കുന്ന എല്ലാ രാജ്യത്തെയും പൗരൻമാർ ഞങ്ങളുടെ സഹോദരന്മാർ - റാഷിദ് അൽ സുവൈദി

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  യു.എ.ഇ.യിൽ ജീവിക്കുന്ന എല്ലാ രാജ്യത്തെയും പൗരൻമാർ യു.എ.ഇ പൗരൻമാരെ പോലെയാണെന്നും, ഞങ്ങളുടെ സഹോദരന്മാരാണെന്നും, സാഹൂഹ്യ പ്രവർത്തകനും യു.എ.ഇ.പൗരനുമായ റാഷിദ് അൽ സുവൈദി ദർശന നടത്തിയ യു.എ.ഇ.യുടെ 48 ദേശീയ ദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് പറഞ്ഞു.

Advertisment

publive-image

എന്റെ രാജ്യം നേടിയ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ യു.എ.ഇ.യിൽ ജീവിച്ച വിദേശികളെ വിസ്മരിക്കാൻ പറ്റാത്തതാണെന്നും അതിൽ ഇന്ത്യക്കാരുടെ പങ്ക് നിർണ്ണായകവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആഘോഷ പരിപാടി ഐ.എ.എസ്സ് . പ്രസിഡണ്ട് ഇ.പി.ജോൺസൻ ഉൽഘാടനം ചെയ്തു.

യു.എ.ഇ. പൗരൻമാരായ ഖാലിദ് ഹുസൈൻ അൽ ഗസ്സൽ, മിസ്സിസ്സ്: അമൽ ലാരി, ഐ.എ.എസ്. ട്രഷറർ, കെ.ബാലകൃഷ്ണൻ, സലാം പാപ്പിനിശ്ശേരി, എസ്.മുഹമ്മദ് ജാബിർ, ഷാജി ജോൺ, നദീർ കാപ്പാട്, ഇ.ടി.പ്രകാശൻ, ഷിബു ജോൺ, ഫിറോസ് തമന്ന, സഹദ് പുറക്കാട്, യൂസഫ് സഹീർ, ചന്ദ്ര പ്രകാശ് ഇടമന,

സി.പി.മുസ്തഫ, കെ.ഫൈസൽ മുഹമ്മദ്, ആരിഫ് പടിഞ്ഞാറങ്ങാടി, കെ.ടി.പി.ഇബ്രാഹിം, ദർശന വനിത വിഭാഗം നേതാവ് ഷിജി അന്ന ജോസഫ് എന്നിവർ സംസാരിച്ചു.

ദർശന പ്രസിഡണ്ട് സി.പി.ജലീൽ അദ്ധ്യക്ഷത വഹിച്ചു. ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി സ്വാഗതവും ദർശന ട്രഷറർ ടി.പി.അശറഫ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളോടെ മുതിർന്ന യു.എ.ഇ. പൗരൻന്മാരെയും, ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

Advertisment