Advertisment

തൊഴില്‍ അന്വേഷകര്‍ക്കൊരുസുവര്‍ണാവസരം

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി മലയാളി സമാജത്തിന്റെയും സ്കൈ ഡസ്ക് മുസ്സഫയുടെയും ആഭിമുഖ്യത്തിൽ തൊഴിൽ അന്വേഷകർക്ക് അവരുടെ സ്വപ്നം സാക്ഷാല്‍ ക്കുന്നതിനു വേണ്ടിയുള്ള കൈത്താങ്ങായി വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വിദഘഗ്ദരായ ട്രെയ്നർമാരുടെ നേതൃത്വത്തിൽ job Guidance Workshop സംഘടിപ്പിച്ചു.

Advertisment

publive-image

സമാജം ജന: സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതവും, പ്രിസിഡൻറ് T.A നാസർ ഉദ്ഘാടനവും നടത്തിയ പരിപാടിക്ക് സ്കൈ ഡസ്ക് പാട്രൻ അനീസുധീൻ T.H, സ്കൈ ഡസ്ക് മുസ്സഫ ടീം ലീഡർ മുഹമ്മദ് സാദിഖ് തുടങ്ങിയവർ ആശംസയും സമാജം ലിറ്റററി സെക്രട്ടറി അനീഷ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

തൊഴിൽ അന്വേഷണവുമായി ബന്ധപ്പെട്ട് എങ്ങിനെ ബായോഡാറ്റ രൂപപ്പെടുത്താം, ഇന്റര്‍വ്യൂവിനു എങ്ങിനെ നേരിടാം, യു.എ.ഇ ലെ തൊഴില്‍ സാധ്യതകള്‍ എന്നീ വിഷയങ്ങളെ ആസ്പതമാക്കി 3 M ഗൽഫ് ബിസിനസ്സ് മാനേജർ മുഹമ്മദ് നമിൽ, ബ്രിട്ടീഷ് യുണിവേഴ്സിറ്റി HR അഡ്മിനിസ്ട്രേറ്റർ ജോഹർ അലി, സ്കൈ ഡസ്ക് മുസ്സഫ പാട്രൻ അബ്ദുള്ള സവാദ് എന്നിവർ ക്ലാസെടുത്തു.

Advertisment