Advertisment

മത സൗഹാർദത്തിന്റെ പര്യായമായി സാംസ്കാരിക വേദി ഇഫ്ത്താർ

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  ഇഫ്താർ പാർട്ടികൾ മത സൗഹാർദ്ദത്തിന്റെ പര്യായങ്ങൾ ആണ്. അതിർ വരമ്പുകൾ ഇല്ലാത്ത സ്നേഹത്തിന്റെ ഉദാഹരണങ്ങൾ ആണ് ഇഫ്താർ പാർട്ടികൾ. അബുദാബി സാംസ്കാരിക വേദി മുസ്സഫ എം 38 ഉള്ള ക്യാമ്പിൽ ഒരുക്കിയ ഇഫ്താർ പാർട്ടി, സ്നേഹത്തിന്റെയും മത സൗഹാർദത്തിന്റെയും ഒത്തുകൂടൽ ആയി.

Advertisment

publive-image

പാകിസ്ഥാൻ , ബംഗ്ളാദേശ് , ഇന്ത്യ , തുടങ്ങിയ രാജ്യങ്ങളിലെ ഇരുന്നൊത്തമ്പതോളം തൊഴിലാളികൾ പങ്കെടുത്ത ഇഫ്താർ സംഗമം ഏറെ ശ്രദ്ധേയമായി.

അബുദാബിയിലെ മലയാളി സമൂഹത്തിനിടയിൽ കഴിഞ്ഞ പതിനാറു വർഷമായി പ്രവർത്തിക്കുന്ന അബുദാബി സംസാകാരിക വേദി ഇതു ഒൻപതാമത്തെ വർഷമാണ് തുടർച്ചയായി ലേബർ ക്യാമ്പുകളിൽ ഇഫ്ത്താർ വിരുന്നൊരുക്കുന്നതു. സംസാകാരിക വേദി കുടുംബങ്ങളും അംഗങ്ങളും ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ ആണ് ഇഫ്ത്താർ വിരുന്നിൽ പ്രധാനമായും.

publive-image

ഇഫ്ത്താർ പാർട്ടിയിൽ അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വർഗീസ് , ജനറൽ സെക്രട്ടറി പി.കെ.ജയരാജൻ , ട്രെസ്സാരർ അബ്ദുൽ ഖാദർ തിരുവത്ര,ടോളറൻസ് കൺവീനർ മൊയ്‌ദീൻ അബ്ദുൽ അസീസ്, കായിക വിഭാഗം സെക്രട്ടറി അനീഷ് ഭാസി, സാഹിത്യ വിഭാഗം സെക്രട്ടറി മനു, സമാജം വനിതാ വിഭാഗം കൺവീനർ സിന്ധു ലാലി, ജോയിന്റ് കൺവീനർമാരായ ഷഹ്നാ മുജീബ്, ഷബ്‌ന ഷാജഹാൻ, ശോഭ വിശ്വം,സമാജം മുൻ ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

publive-image

ഇഫ്ത്താർ വിരുന്നിനു സാംസ്‌കാരിക വേദി രക്ഷാധികാരി കേശവൻ ലാലി, ഭാരവാഹികൾ ആയ അനൂപ് നമ്പ്യാർ, ടി.വി.സുരേഷ്‌കുമാർ, സാബു അഗസ്റ്റിൻ, മുജീബ് അബ്ദുൽ സലാം, രാജീവ് വത്സൻ, സന്തോഷ് ബാബു, രവി കരിവെള്ളൂർ, ഹാറൂൺ മുരുക്കുംപുഴ, സഗീർ ഓ.പി, രാജേഷ് കുമാർ.എം, അൻസാർ വെഞ്ഞാറമൂട് , ബിമൽ അരിയൂർ , സുരേഷ് കാന, രാജേഷ്കുമാർ കൊല്ലം, സുവിഷ് ഭാസി, മനോജ് കുമാർ.ഇ.എം, റാഫി പെരിഞ്ഞനം, ഷാജി കുമാർ എന്നിവർ നേതൃത്വം നൽകി

Advertisment