Advertisment

കോഴിക്കോടൻ ഫെസ്റ്റ്: മാർച്ച് 29 വെള്ളിയാഴ്ച അബുദാബിയില്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി: കോഴിക്കോട് ജില്ലാ കെ. എം. സി. സി. കമ്മിറ്റി സംഘടി പ്പി ക്കുന്ന 'കോഴിക്കോടൻ ഫെസ്റ്റ്' മാർച്ച് 29 വെള്ളിയാഴ്ച വൈകു ന്നേരം 4 മണി മുതൽ അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും.

Advertisment

നാടോർമ്മകളിലൂടെ സഞ്ചരിക്കുവാനും നാടിന്റെ പൈതൃകവും ചരിത്രവും സംസ്കാരവും ഉത്സവങ്ങളും ആഘോഷങ്ങളും കലകളും രുചിക്കൂട്ടുകളും പുതുതലമുറക്കും പ്രവാസ ഭൂമിക്കും പരിചയപ്പെടുത്തുവാന്‍ ഇതു സഹായിക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

publive-image

വിവിധ മത്സര പരിപാടികൾ, വനിത കൾ ക്കായി കുക്കറി - ഭക്ഷ്യ വിഭ മത്സരം, പഴയ കാലത്തെ അനു സ്മരി പ്പിക്കുന്ന കച്ചവട സ്ഥാപ ന ങ്ങൾ, മൈലാഞ്ചി, ഒപ്പന, കോൽക്കളി, ദഫ് മുട്ട്, കളരി പയറ്റ്, തെയ്യം, ഗസല്‍, തെരുവു മാജിക്, കുട്ടികളുടെ വിവിധ കലാ പരി പാടി കള്‍, നൃത്ത നൃത്യങ്ങള്‍, സംഗീത മേളകള്‍ എന്നിവ 'കോഴിക്കോടൻ ഫെസ്റ്റ്' വര്‍ണ്ണാഭമാക്കും.

publive-image

കോഴിക്കോടി ന്റെ സംസ്കാരവും കലകളും പ്രവാസ ലോകത്ത് പുനരാവിഷ്കരിക്കുന്ന 'ശേഷം മുഖദാവില്‍' എന്ന പ്രോഗ്രാം കോഴി ക്കോടൻ ഫെസ്റ്റ് കൂടുതല്‍ ആകര്‍ഷകമാക്കും.

വാർത്താ സമ്മേളനത്തിൽ അഹല്യ ആശുപത്രി സീനി യർ മാനേജർ സൂരജ് പ്രഭാകർ, ജിജോ ആൻറണി, ഭാര വാഹി കളായ യു. അബ്ദുല്ല ഫാറൂഖി, ആലി ക്കോയ, അബ്ദുൽ ബാസിത് കായക്കണ്ടി, അഷ്‌റഫ്, നൌഷാദ് കൊയി ലാണ്ടി, ജാഫർ തങ്ങൾ വരയലിൽ തുടങ്ങി യവര്‍ സംബന്ധിച്ചു.

Advertisment