Advertisment

അബുദാബി മലയാളീ സമാജം 2019-20 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  14.04.2019 ൽ നടന്ന അബുദാബി മലയാളീ സമാജം വാർഷിക ജനറൽ ബോഡി മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെൻറ് പ്രധിനിധികൾ അഹമ്മദ് മുഹമ്മദ് അൽ ഷൈബാനി (കൺട്രോളർ അസോസിയേഷൻ), അഹമദ് ഹുസൈൻ , എന്നിവരുടെ സാന്നിധ്യത്തിൽ 2019-20 വർഷത്തേക്കുള്ള ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു.

Advertisment

publive-image

പ്രസിഡണ്ടായി ഷിബു വർഗീസിനെയും , ജനറൽ സെക്രട്ടറിയായി പി.കെ.ജയരാജനെയും തിരഞ്ഞെടുത്തു. പ്രസിഡൻറ് ,ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പിലൂടെയായാണ് തിരഞ്ഞെടുത്തത്. 406 പേർ വോട്ട് ചെയ്തതിൽ 225 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷിബു വർഗീസിനെ പ്രസിഡണ്ടായും, 72 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി.കെ. ജയരാജനെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടായി സലിം ചിറക്കൽ, ട്രഷററായി അബ്ദുൽ ഖാദർ തിരുവത്ര, ഓഡിറ്ററായി ടോമിച്ചൻ വർക്കി, അസിസ്റ്റൻറ് ഓഡിറ്ററായി  സുനിൽ തിയ്യത്ത് പറമ്പിൽ, ഭരണ സമിതി അംഗങ്ങളായി അബുൽ അസിസ് മൊയ്‌ദീൻ,  അനീഷ് ഭാസി, അനീഷ്മോൻ അനീഷ്, അനിൽ കുമാർ എ.പി, ദശപുത്രൻ, മനു പി.എം, നസീർ പെരുമ്പാവൂർ, രാജേഷ് ലാൽ കെ.എസ്, രേഖിന് സോമൻ, സതീഷ് കുമാർ കെ., ഷാജികുമാർ എസ്.എ. എന്നിവരെ ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.

വാർഷിക ജനറൽബോഡി കൂടുന്നതിന് മുൻപായി മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെൻറ് പ്രധിനിധികൾ അഹമ്മദ് മുഹമ്മദ് അൽ ഷൈബാനി (കൺട്രോളർ അസോസിയേഷൻ), അഹമദ് ഹുസൈൻ , എന്നിവരുടെ സാന്നിധ്യത്തിൽ സമാജം പ്രസിഡണ്ട് ടി. എ. നാസറിന്റെ അധ്യക്ഷതയിൽ നിബു സാം ഫിലിപ്പ് സ്വാഗതം പറഞ്ഞ യോഗത്തിൽ , എം.യു. ഇർഷാദ് 35 വർഷത്തിന് ശേഷം പരിഷ്കരിച്ച ഭരണഘടന അവതരിപ്പിക്കുകയും ജനറൽ ബോഡി പരിഷ്കരിച്ച ഭരണഘടന പാസാക്കുകയും ചെയ്തു.

പരിഷ്കരിച്ച ഭരണഘടന ഭേദഗതി കമ്മറ്റി ചെയർമാൻ ഇടവ സൈഫ്(സമാജമാ മുൻ പ്രസിഡണ്ട്), കൺവീനർ എം.യു. ഇർഷാദ്(സമാജം മുൻ ട്രഷറർ), മെമ്പർമാരായ അജയ് ഘോഷ്(സമാജം മുൻ പ്രസിഡണ്ട്), പള്ളിക്കൽ ഷുജാഹി (സമാജം മുൻ പ്രസിഡണ്ട്), ഷിബു വർഗീസ് (സമാജം മുൻ പ്രസിഡണ്ട്), എം.എ. ഹാഷിം (സമാജം മുൻ ഓഡിറ്റർ), ടി.എ. നാസർ (സമാജം പ്രസിഡണ്ട് 2018 -19), നിബു സാം ഫിലിപ്പ് (സമാജം ജനറൽ സെക്രട്ടറി 2018 -19 ) എന്നിവരായിരുന്നു.

Advertisment