അബുദാബി മലയാളി സമാജം വാർഷിക പൊതുയോഗം

ഗള്‍ഫ് ഡസ്ക്
Sunday, April 14, 2019

അബുദാബി:  അബുദാബി മലയാളി സമാജത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് (ഏപ്രിൽ 14ന് ) വൈകിട്ട് നടക്കും. 2019, 20 വർഷത്തെ പുതിയ ഭരണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് നടക്കും.

അബുദാബി മലയാളി സമാജത്തിന്റെ പിന്നിൽ ചാലക ശക്തിയായി പ്രവർത്തിക്കുന്നത്11 സംഘടനകളുടെ കൂട്ടായ്‌മയായ കോഡിനേഷൻ കമ്മറ്റിയാണ്. കോർഡിനേഷൻ കമ്മറ്റിയുടെ ഐക്യകണ്ഠമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 11 സംഘടനകളെ പ്രതിനിധീകരിച്ച് സമാജത്തിന്റെ 17അംഗ ഭരണ സമിതിയിലേക്ക് നാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നാമനിർദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു.

സമാജം പ്രസിഡന്റ് സെക്രട്ടറി സ്ഥാനങ്ങൾ ഒഴിച്ച് ബാക്കി 15 സ്ഥാനങ്ങളിലേക്കും മറ്റാരും നാമ നിർദേശപത്രിക സമർപ്പിക്കാത്തതിനാൽ ഈ 15 പേരും സമാജത്തിന്റെ മാനേജിങ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന സന്തോഷം അറിയിക്കുന്നു.

പക്ഷെ പ്രസിഡന്റ് ജനറൽ സെക്രട്ടറി സ്‌ഥാനങ്ങളിലേക്ക് ഒന്നിൽ കൂടുതൽ പേർ നാമ നിർദേശ പത്രിക സമർപ്പിച്ചതിനാൽ ഒരു തിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നു. ഏത് തിരഞ്ഞെടുപ്പായാലും അത് ജനാധിപത്യത്തിന്റെ ഉത്സവമാണ്.

എല്ലാ അംഗങ്ങളും ഒറ്റ മനസോടെ പ്രവർത്തിച്ച് ഈ തിരഞ്ഞെടുപ്പിൽ കോർഡിനേഷൻ പ്രസിഡന്റ് സ്ഥാനാർഥിയായ ഷിബു വർഗീസിനും ജന: സെക്രട്ടറി സ്ഥാനാർഥിയായ പി ടി റഫീഖിനും വോട്ട് ചെയ്തു ബഹു ഭൂരിപക്ഷതയോടെ വിജയിപ്പിക്കണമെന്നു വിനയപൂർവ്വം അഭ്യർത്ഥിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

×