Advertisment

കൗസിലര്‍ സേവനങ്ങള്‍ ഇനി മുതല്‍ അബുദാബി മലയാളി സമാജത്തില്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

ന്ത്യന്‍ എംബസിയുടെ കൗസിലര്‍ സേവനങ്ങള്‍ ഇനി മുതല്‍ അബുദാബി മലയാളി സമാജത്തില്‍. രണ്ട് മാസത്തോളമായി സമാജത്തിന്റെ ഭാരവാഹികളുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ എംബസ്സിയുടെ അധികാരികളുടമായി നടത്തിയ ചര്‍ച്ചയിലാണ് പ്രസ്തുത പദ്ധതിക്ക് തത്വത്തില്‍ അംഗീകാരമായത്.

Advertisment

പാസ്സ്‌പോര്‍ട്ട് സംബന്ധമായ എല്ലാ സര്‍വ്വീസുകളും, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ ലഭിക്കുതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങീ എംബസ്സിയില്‍ നിന്നും ലഭ്യമാകുന്ന എല്ലാ സര്‍വ്വീസുകളും ഇനി മുതല്‍ സമാജത്തില്‍ ലഭിക്കും.

13-06-2019 ന് അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ എംബസ്സിയുടെ പ്രതിനിധികളായ കൗസിലര്‍ രാജ്മുരുകന്‍, എംബസി ഉദ്യോഗസ്ഥന്‍ കെ.സുരേഷ്, മലയാളി സമാജം പ്രസിഡന്റ് ഷിബുവര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി ജയരാജന്‍, സഹഷ്ണുത കാര്യസെക്രട്ടറി, അബുദുള്‍ അസീസ് മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ എംബസി, ഐ.വി.എസ്, ബി.എല്‍.എസ് എന്നിവയുടെ പ്രതിനിധികള്‍ ഞായറാഴ്ച അബുദാബി മലയാളി സമാജം സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ഈ മാസം തന്നെ കൗസില്‍ സര്‍വ്വീസുകള്‍ ആരംഭിക്കുകയാും ചെയ്യും.

അബുദാബി മലയാളി സമാജത്തിന്റെ സന്നദ്ധപ്രവര്‍ത്തകരുടെയും വളണ്ടിയര്‍മാരുടെയും സജീവമായ സേവനം ഈ പദ്ധതിക്ക് ഉറപ്പാക്കുമെുന്നും, എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒരുപോലെ സേവനങ്ങള്‍ ലഭ്യമാക്കുും സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ് ഉറപ്പ് നല്‍കി.

അബുദാബിയിലെ വ്യവസായ നഗരമായ മുസ്സഫിയലേക്കുള്ള എംബസി സര്‍വ്വീസുകളുടെ കടന്നു വരവില്‍ മുസ്സഫ നിവാസികളായ മലയാളികള്‍ ഏറെ സംതൃപ്തരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നഗരമായി പരിണമിക്കുന്ന ഈ പ്രദേശത്ത് നിലവില്‍ ആയിരത്തോളം ക്യാമ്പുകളും വ്യവാസായ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. മാളുകളും ജനവാസകേന്ദ്രങ്ങളും മുസ്സഫയെ ആധുനികവല്‍ക്കിരച്ചിരിക്കുന്നു.

അബുദാബി മലയാളി സമാജത്തിലൂടെ കടന്നു വരുന്ന ഈ സര്‍വ്വീസുകള്‍ എന്തുകൊണ്ടും കാലോചിമായ തീരുമാനമായി മാറനുന്നു. മുസ്സഫ, ഷാബിയ, ഷഹാമ മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിലെ എല്ലാ ഇന്ത്യക്കാര്‍ക്കും ഈ സേവനം ഏറെ ഉപകരപ്രദമാകുമെന്നും സമാജം ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Advertisment