Advertisment

ക്രിക്കറ്റ് ടൂർണമെന്‍റ്: അബുദാബി മാർത്തോമാ യുവജനസഖ്യം ജേതാക്കൾ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  മാർത്തോമാ യുവജനസഖ്യം യു എ ഇ സെൻറ്റർ രണ്ടാമത് ക്രിക്കറ്റ് ടൂർണമെൻറ്റിൽ അബുദാബി മാർത്തോമാ യുവജന സഖ്യം ജേതാക്കളായി. അൽ ഐൻ യുവജനസഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Advertisment

publive-image

റാസ് അൽ ഖൈമ ( RAS AL KHAIMAH ) അൽ ബാത്തിയ വില്ലേജ് ഗ്രൗണ്ടിൽ നടന്ന ടൂർണമെൻറ്റിൽ ദുബായ് , ഷാർജ , ഫുജൈറ , അൽ ഐൻ , അബുദാബി , റാസ് അൽ ഖൈമ എന്നീ യുവജനസഖ്യം ടീമുകൾ ടൂർണമെൻറ്റിൽ മത്സരിച്ചു.

publive-image

ക്രിസ്റ്റിൻ മാത്യു , അബുദാബി ( മാൻ ഓഫ് ദി മാച്ച് ) , സാജൻ ശാമുവേൽ, അൽ ഐൻ ( മാൻ ഓഫ് ദി ടൂർണമെൻറ്റ് & മികച്ച ബൗളർ ), സോനു, അൽ ഐൻ ( മികച്ച ബാറ്റ്സ്മാൻ ) എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കി.

സെൻറ്റർ പ്രസിഡൻറ്റ് റവ. ബിജു സി പി , വൈസ് പ്രസിഡൻറ്റ് നിരൻ എബ്രഹാം , സെക്രട്ടറി സെറിൻ തോമസ്, വനിതാ സെക്രട്ടറി ലിബി , ജോയിൻറ്റ് സെക്രട്ടറി ഷെറിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment