Advertisment

30 മുൻകാല ഇന്ത്യൻ സൈനികരെ ആദരിച്ചു കൊണ്ട് അബുദാബി സാംസ്‌കാരിക വേദി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  രാജ്യം എഴുപതാം റിപ്പബ്ലിക്ക് ദിനം കൊണ്ടാടുമ്പോൾ ഇങ്ങു പ്രവാസ ലോകത്തു സ്വന്തം യുവത്വം രാജ്യത്തിന് സമർപ്പിച്ച മുപ്പതു മുൻകാല ഇന്ത്യൻ സൈനികരെ ആദരിച്ചു കൊണ്ട് അബുദാബി സാംസകാരിക വേദി മാതൃകയായി.

Advertisment

publive-image

രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിക്കാൻ തയ്യാറായ സൈനികർ ആദരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ്. പലപ്പോഴും സൈനികർക്കു വേണ്ട ആദരവ് കിട്ടാറില്ല. കഴിഞ്ഞ അഞ്ചു വർഷമായി അബുദാബി സാംസ്‌കാരിക വേദി തുടർച്ചയായി മുപ്പതു മുൻകാല സൈനികരെ ആദരിച്ചു വരുന്നു.

മുസഫ അഹല്യ ഹോസ്പിറ്റലിൽ വെച്ച് നടന്ന “സല്യൂട്ടിങ് ദി റിയൽ ഹീറോസ് എന്ന പരിപാടി” ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പൂജ വരേക്കർ ഉൽഘടനം ചെയ്തു. അഹല്യ ഹോസ്പിറ്റൽ മാനേജർ സൂരജ് പ്രഭാകരൻ മുഖ്യാഥിതി ആയിരുന്നു.

publive-image

അബുദാബി മലയാളി സമാജം പ്രസിഡന്റ് ടി.എ.നാസർ , ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് , വ്യവസായ പ്രമുഖൻ ലൂയിസ് കുര്യാക്കോസ് , സാംസ്‌കാരിക വേദി വൈസ് പ്രസിഡന്റ മുജീബ് അബ്ദുൽ സലാം , ട്രെസ്സ്റെർ സാബു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സാംസകാരിക വേദി ജനറൽ സെക്രട്ടറി ടി വി സുരേഷ്‌കുമാർ സ്വാഗതവും കോർഡിനേറ്റർ അനീഷ് ഭാസി നന്ദിയും പറഞ്ഞു.

കാശ്മീർ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ മരണപ്പെട്ട മേജർ ശശിധരൻ നായരുടെ ഛായ ചിത്രത്തിന് മുമ്പിൽ സൈനികർ പുസ്പാർച്ചന നടത്തി ചടങ്ങിൽ വെച്ച് സാംസകാരിക വേദിയുടെ ബിസിനസ് എക്‌സലൻസി അവാർഡ് സൺറൈസ് മെറ്റൽ ഫാബ്രിക്കേഷൻ മാനേജിങ് ഡയറക്ടർ ലൂയിസ് കുര്യാക്കോസിന് സമ്മാനിച്ചു.

publive-image

റിപ്പബ്ലിക്ക് ദിന പരിപാടിയുടെ ഭാഗമായി എം.കെ.രവിമേനോൻ മെമ്മോറിയൽ യു.എ.ഇ ഓപ്പൺ ചിത്രരചന -കളറിംഗ് മത്സരവും നടന്നു . അബുദാബിയിലെ വിവിധ സ്കൂളിൽ നിന്നായി മുന്നൂറിൽ പരം കുട്ടികൾ പങ്കെടുത്ത മത്സരം ഡോക്ടർ പ്രിയ കുര്യൻ ഉൽഘടനം ചെയ്തു. സാംസകാരിക വേദി ജോയിന്റ് സെക്രട്ടറി രാജേഷ്‌കുമാർ അധ്യക്ഷം വഹിച്ചു.

Advertisment