Advertisment

അബുദാബി മലയാളീ സമാജം യു.എ.ഇ. ദേശീയ ദിനാഘോഷം വര്‍ണ്ണാഭമായി ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി മലയാളീ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ. യുടെ 47 മത് ദേശിയ ദിനാഘോഷം വര്‍ണ്ണാഭമായ കലാ പരിപാടികളോടെ നടത്തപ്പെട്ടു. ദേശീയ ദിനാഘോഷത്തോടനബന്ധിച്ച് മൂന്ന് വിഭാഗങ്ങളിലായി യു.എ.ഇ. ഡ്രസ്സ് കോംപറ്റിഷന്‍ നടത്തപ്പെട്ടു.

Advertisment

2 വയസ്സുമുതല്‍ 6 വയസ്സുവരെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സഞ്ജയ്‌ ഒന്നാംസ്ഥാനവും, മുഹമ്മദ്‌ ഷെസിന്‍ രണ്ടാം സ്ഥാനവും,ധ്യാന്‍ മൂന്നാം സ്ഥാനവും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സഹവ ഫാത്തിമ ഒന്നാം സ്ഥാനവും, സാന്‍വി രണ്ടാം സ്ഥാനവും, ശ്രീദേവി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

6 മുതല്‍ 12 വയസുവരെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദിത്യ ഒന്നാം സ്ഥാനവും, സായന്ത് രണ്ടാം സ്ഥാനവും, വൈദര്‍ഷ മൂന്നാം സ്ഥാനവും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദാനിയ ഒന്നാം സ്ഥാനവും, ഹാദിയ രണ്ടാം സ്ഥാനവും, തീര്‍ത്ത മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

12 മുതല്‍ 18 വയസുവരെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരണിനും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹനക്കും പ്രോത്സാഹന സമ്മാനവും ലഭിച്ചു. കൂടാതെ വിനോദ് നരനാട്ട് അവതരിപ്പിച്ച കിറ്റി ഷോ ചടങ്ങിനു കൊഴുപ്പേകി.

മത്സരങ്ങള്‍ക്കും കലാപരിപാടികള്‍ക്കും സമാജം വൈസ് പ്രസിഡന്‍റ് അഹദ് വെട്ടൂര്‍, ആര്‍ട്സ് സെക്രടറി ബഷീര്‍ കെ.വി., സജീവ്‌ ഒന്നസ്, സുനില്‍ ഷൊര്‍ണൂര്‍, സജിത്കുമാര്‍, ഉമ്മര്‍ നാലകത്ത്, റഷീദ്, കൃഷ്ണലാല്‍, അപര്‍ണ സന്തോഷ്‌, അനുപ ബാനര്‍ജി, നിമ്മി ജോഷി എന്നിവര്‍ നേത്രത്വം നല്‍കി. തുടര്‍ന്ന്‍ നടന്ന സമ്മേളനത്തില്‍ സമാജം പ്രസിഡന്‍റ് ടി.എ. നാസര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതംപറഞ്ഞു. അഡ്വ. ആയിഷ സകീര്‍ ആശംസയും. സാംസണ്‍ നന്ദിയും പറഞ്ഞു.

Advertisment