Advertisment

നമ്മുടെ വിജയങ്ങൾ സമൂഹത്തിന് കൂടി ഉപകാരപെടണം - ഷെമി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അബുദാബി മലയാളി സമാജം വർഷംതോറും പoനത്തിൽ മികവ് പുലർത്തുന്ന സമാജം മെമ്പർമാരുടെ കുട്ടിക്കൾക്കായി നടത്തിവരാറുള്ള സമാജം മെറിറ്റ് അവാർഡും, സമാജം 2018-19 വർഷത്തെ മേനേജ്മെൻറ് കമ്മിറ്റി സംഘടിപ്പിച്ച കല, കായിക, സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന ധാനവും വിപുലമായി സംഘടിപ്പിച്ചു.

Advertisment

publive-image

മലയാളത്തിലെ പ്രശസ്‌ത്ത സാഹിത്യകാരി ഷെമി പരിപാടി ഉദ്ഘാടനം ചെയ്തു. നിശ്ചയധാർട്യത്തോടെയുള്ള പ്രവർത്തനം വിജയത്തിലെത്തുമെന്നും, നമ്മുടെ ജീവിത വിജയങ്ങൾക്കൊപ്പം സമൂഹത്തിന് ഉപകാരപ്പെടുന്നവരായി മാറാൻ ശ്രമിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഷെമി അഭിപ്രായപ്പെട്ടു. പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളിൽ നിന്നായി 36 കുട്ടികളെ ആദരിച്ചു.

publive-image

90% മുകളിൽ മാർക്ക് വാങ്ങിയ 15 കുട്ടികൾക്ക് അജന്ത ജ്വല്ലറി സ്പോൺസർ ചെയ്ത സ്വർണ്ണ നാണയവും, മൊമന്റേയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. സമാജം ഈ വർഷം സംഘടിപ്പിച്ച വിവിധ കലാ, കായിക, സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനാർഹരായ കുട്ടികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യ്തു.

സമാജം പ്രസിഡന്റ് T.A നാസർ അധ്യക്ഷത വഹിച്ച പരിപാടിക്ക് സമാജം ജനറൽ സെക്രട്ടറി നിമ്പു സാം ഫിലിപ്പ് സ്വാഗതവും പറഞ്ഞു. അജന്ത ജ്വല്ലറി പ്രതിനിധി അനിരുദ് പട്ട്ണി മുഖ്യാത്ഥിയായിരുന്നു.

publive-image

പരിപാടികൾക്ക് കലാ വിഭാഗം സെക്രട്ടറി ബഷീർ കെ വി, സാഹിത്യ വിഭാഗം സെക്രട്ടറി അനീഷ് ബാലകൃഷ്ണൻ, സ്പോർട്സ് സെക്രട്ടറി ഉമ്മർ നാലക്കത്ത്, വനിതാ വിഭാഗം കൺവീനർ അപർണ്ണാ സന്തോഷ് , ചീഫ് കോർഡിനേറ്റർ പൊന്നൂസ് ചാക്കോ, വൈസ് പ്രസിഡന്റ് അഹദ് വെട്ടൂർ, അസിസ്റ്ററ്റ് ആർട്സ് സെക്രട്ടറി സജീവ് വൺനസ്സ്, ട്രഷറർ ബിജു കിഴക്കനേല, സാംസൺ, അഡ്വാ: ഐഷാ സെക്കീർ മറ്റ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി

Advertisment