Advertisment

അബുദാബി മലയാളീ സമാജം ഗാന്ധി ജയന്തി ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ബുദാബി മലയാളീ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 153 )൦ ജനമദിനം ആഘോഷിച്ചു. സമാജം വൈസ് പ്രസിഡന്‍റ്  അഹദ് വെട്ടൂര്‍ അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍സെക്രട്ടറി  നിബു സാം ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.

Advertisment

publive-image

സ്വാതന്ത്ര്യ സമരത്തിന്‍റെ മൂന്ന്‍ പതിറ്റാണ്ട് നൂതനമായ സമര മുറകളിലൂടെ ഭാരതത്തിന്‌ സ്വാതന്ത്ര്യം നേടിതന്നതില്‍ മുഖ്യ നേതൃത്വവും, മുഖ്യ പങ്കും വഹിച്ച മഹാത്മാഗാന്ധി ശത്രു പക്ഷത്തെയും, എതിരാരികളെപോലും തന്‍റെ ജീവിതം കൊണ്ടും, പെരുമാറ്റം കൊണ്ടും തന്നിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ചരിത്രത്തില്‍ ഗാന്ധിയുഗം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് സമാജം ജനറല്‍സെക്രട്ടറി  നിബു സാം ഫിലിപ്പ് അനുസ്മരിച്ചു.

മുന്‍ സമാജം പ്രസിഡന്‍റ്  വക്കം ജയലാല്‍, മുന്‍ ജനറല്‍സെക്രട്ടറി  എ. എം. അന്‍സാര്‍, ബിജു മതുമ്മല്‍, കൃഷ്ണലാല്‍, ഉമ്മര്‍ നാലകത്ത്, സുനീര്‍ ഷൊര്‍ണൂര്‍, സജിത്കുമാര്‍, അനീഷ്‌ ബാലകൃഷ്ണന്‍, ജെറിന്‍ കുര്യന്‍ ജേക്കബ്‌, ഷാജികുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‍ പുഷ്പാര്‍ച്ചന നടത്തി.

ഈ മാസം അബുദാബി മലയാളീ സമാജം ഗാന്ധി ജയന്തി വാരമായി ആചരിക്കും. സമാജം കുട്ടികള്‍ക്കായി “നിങ്ങളറിയുന്ന ഗാന്ധിജി” എന്ന വിഷയത്തെ ആസ്പതമാക്കി ചിത്ര രചനാ മത്സരവും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ആസ്പതമാക്കി ക്വിസ്സ് മത്സരവും നടത്തുമെന്ന് സമാജം സാഹിത്യ വിഭാഗം സെക്രടറി അനീഷ്‌ ബാലകൃഷ്ണന്‍ അറിയിച്ചു.

Advertisment