Advertisment

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്ന ദിനം മതേതര ഇന്ത്യയുടെ 'അച്ഛാ ദിൻ' : അഡ്വ. ടി സിദ്ധീഖ്

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  വർത്തമാന കാല ഇന്ത്യയുടെ പ്രതീക്ഷയും കോൺഗ്രസ് പ്രസിഡണ്ടുമായ രാഹുൽ ഗാന്ധി അടുത്ത പൊതു തെരെഞ്ഞെടുപ്പിൽ വിജയിച്ചു പ്രധാനമന്ത്രിയാകുന്ന ദിനമാണ് മതേതര ഇന്ത്യയുടെ "അച്ഛാ ദിൻ" (നല്ല നാൾ) എന്ന് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ: ടി സിദ്ധീഖ് പറഞ്ഞു.

Advertisment

ഫുജൈറ അൽഹൈലിലുള്ള മീഡിയ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന കോഴിക്കോട് ജില്ലയിലെ ഇൻകാസ് പ്രവർത്തകരുടെ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സർക്കാർ അധികാരത്തിലെത്താൻ കോൺഗ്രസിന്റെ തിരിച്ചു വരവ് അനിവാര്യമാണെന്നും 2019 അതി നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

publive-image

കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ജന വിരുദ്ധ നയങ്ങളിൽ പൊതുജനം പൊറുതി മുട്ടിയിരിക്കയാണ്. മാറ്റ ത്തിന്റെ കാറ്റുവീശി തുടങ്ങിയിട്ടുണ്ട്. ഭരണ പരാജയത്തിൽ നിന്നും ജനകീയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വൈകാരിക വർഗീയ ചിന്തകളും വിഭാഗീയതയും ഊതി കത്തിക്കുകയാണ് പലരും ചെയ്യുന്നതെന്നും അതിനെ ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രവാസി വോട്ടാവകാശം പരിമിതമായിട്ടാണെങ്കിലും യാഥാർത്ഥ്യ മായിരിക്കയാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുകയും കഴിയുന്ന ആളുകൾ നാട്ടിൽ എത്തി വോട്ട് ചെയ്യുകയും ഇല്ലാത്തവർ പ്രോക്സി വോട്ട് സംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കേരളത്തിലുണ്ടായ പ്രളയ ദുരന്ത സമയത്തു പ്രവാസി സമൂഹം കേവലതിനു നൽകിയ സഹായങ്ങൾ പ്രശംസനീയമെന്നും ഫുജൈറ യിൽ നിന്നടക്കമുള്ള ഇൻകാസ് പ്രവർത്തകർ ടൺ കണക്കിന് അവശ്യ സാധനങ്ങൾ നാട്ടിലെത്തിച്ചതിനു കേരള സമൂഹത്തിന്റെ നന്ദി പ്രത്യേകം അറിയിക്കുന്ന തായും അദ്ദേഹം പറഞ്ഞു

ഇൻകാസ് ഫുജൈറ പ്രസിഡന്റ കെ സി അബൂബക്കർ അധ്യക്ഷത വഹിച്ചു . എം കെ രാഘവൻ എംപി, അഡ്വ: വി ടി ബലറാം എം എൽ എ ,കെ പി പി സിസി സെക്രട്ടറി അഡ്വ: പ്രവീൺ കുമാർ ,കമ്മറ്റി അംഗം അഡ്വ പി എം നിയാസ് , ഇൻകാസ് നേതാക്കളായ മഹാദേവൻ വാഴശ്ശേരിയിൽ , പുന്നക്കൻ മുഹമ്മദാലി, ഡോക്ടർ കെ സി ചെറിയാൻ, സതീശ് കുമാർ, എൻ ർ മായിൻ, സിദ്ധീഖ്‌ ഹസ്സൻ, ഷാജി പെരുമ്പിലാവ്, ഹംസ പി സി, ജോജു മാത്യു, നാസർ പാണ്ടിക്കാട് ഫൈസൽ കണ്ണോത് , ഇക്ബാൽ ചെക്യാട്, ഫിറോസ്, തുടങ്ങിയവർ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവർത്തകനും വ്യവസായ പ്രമുഖനു മായ സജി ചെറിയാ നെ ചടങ്ങിൽ ആദരിച്ചു.

Advertisment