Advertisment

എം.എൽ.എ. ഇടപെട്ടു, ദുരിതക്കടൽ താണ്ടി അജിത്കുമാർ നാട്ടിലേക്ക്

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  ഏഴ് വർഷംമുമ്പ് ദുബൈയിലെ ഒരു യു എ ഇ പൗരന്റെ വീട്ടുഡ്രൈവർ വിസയിൽ നാട്ടിൽനിന്നും എത്തി നിയമക്കുരുക്കിൽ അകപ്പെട്ടു ദുരിതത്തിലായ കണ്ണൂർ സ്വദേശി അജിത് കുമാറിന് എം എൽ എ ഉൾപ്പെടെ സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽമൂലം അവസാനം മോചനമായി.

Advertisment

അറബിവീട്ടിൽ ജോലിക്കെത്തിയ കണ്ണൂർ കല്യാശേരി കോങ്ങാലംവീട്ടിൽ കുമാരൻ മകൻ അജിത്കുമാർ (51) ആണ് കഴിഞ്ഞ നാലുവർഷമായി നാട്ടിലുള്ള മാതാപിതാക്കളെയും ,ഭാര്യയെയും മക്കളെയും ഒന്ന് കാണാൻ പോലുമാകാതെ ദുരിതത്തിലായത് . നാല് വർഷം മുമ്പ് അറബി സ്‌പോൺസറുടെ അവശ്യ പ്രകാരം സ്വന്തം മകന് ജാമ്യത്തിനായി അജിത്തിന്റെ പാസ്പോർട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി .

publive-image

പെട്ടെന്നുതന്നെ തിരികെ എടുത്തുനൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പാസ്പോർട്ട് വാങ്ങിയെതെങ്കിലും നിരന്തരം ആവശ്യപ്പെട്ടിട്ടും അറബി പാസ്പോർട്ട് എടുത്തു കൊടുത്തില്ല. നിയമപരമായി കേസ് നൽകി പാസ്പോർട്ട് കരസ്ഥമാക്കാൻ വേണ്ടി അഭിഭാഷകരെ വെക്കാൻ സാമ്പത്തിക പ്രയാസം അനുഭവപ്പെട്ടതിനാൽ ആ വഴിയും അടഞ്ഞു .

പല അഭിഭാഷകരെയും സമീപിച്ചെങ്കിലും പണമില്ലാത്തതിനാൽ എല്ലാവരും കൈ മലർത്തി. അങ്ങനെയിരിക്കെയാണ് അജിത്കുമാർ നാട്ടുകാരും , കല്യാശേരി സ്വദേശികളുമായ സുനിൽ കുമാർ കെ പി, മുഹമ്മദ് റാഫി എന്നിവർ മുഘേന സാമൂഹ്യ പ്രവർത്തകനും ഷാർജയിലെ പ്രമുഖ നിയമ സ്ഥാപനമായ അലി ഇബ്രാഹിം അഡ്വക്കറ്റ്സിലെ നിയമ പ്രതിനിധിയുമായ ശ്രീ സലാം പാപപ്പിനിശ്ശേരിയെ സമീപിച്ചത്.

കൂടാതെ അജിത്തിന്റെ സ്ഥലം എം എൽ എയായ ടി വി രാജേഷ് നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. പാസ്പോർട്ടു കിട്ടാനായി ഷാർജ അതിവേഗ കോടതിയെ സമീപിച് അനുകൂല ഉത്തരവുമായി ചെന്നപ്പോളാണ് അറബി മരിച്ചതായി കണ്ടെത്തിയത്.

മറ്റൊരു പാസ്പോർട്ട് ഉണ്ടാക്കാൻ ശ്രമം നടത്തിയെങ്കിലും സ്‌പോൺസറുടെ ഭാഗത്തുനിന്നും സമ്മത പത്രം ലഭിക്കാത്തതിനാൽ പോലീസിൽ പരാതിനൽകി മറ്റൊരു പാസ്പോർട്ട് ലഭിക്കുന്നതിനും തടസ്സം നേരിട്ടു.

പിന്നീടങ്ങോട്ട് നിരന്തര ഇടപെടലുകളുടെ ശ്രമഫലമായി കോടതിയിൽ നിന്ന് ലഭിച്ച ഉത്തരവ് പ്രകാരം കൗൺസുലേറ്റുമായി ബന്ധപ്പെട്ട് അഡ്വ ,ബെന്നി എബ്രഹാം ,അഡ്വ അഹമ്മദ് രിഫായി ,അഡ്വ ലീഷ്മ മുഹമ്മദലി മുതലായവരുടെയും കൂടി ശ്രമഫലമായി പൊതുമാപ്പിന്റെ ആനുകുല്യത്തിലുടെ വലിയ പിഴ ഒഴിവാക്കി അജിത്തിന് നാട്ടിൽ പോവാനുള്ള രേഖകൾ ശരിയാക്കി നൽകുകയായിരുന്നു .

വ്യക്തമായ ധാരണയും കേസിന്റെ നിജസ്ഥിതിയും മനസ്സിലാക്കി മാത്രമേ കോടതികളിലും ,പോലീസ് സ്റ്റേഷനുകളിലും പാസ്പോർട്ട് ജാമ്യത്തിൽ വെക്കാൻ പാടുള്ളു എന്ന് നിയമപ്രതിനിധിയും ,സാമൂഹ്യപ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി പറഞ്ഞു.

Advertisment