ആലൂർ യു എ ഇ നുസ്രത്തുൽ ഇസ്ലാം സംഘത്തിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു

ഗള്‍ഫ് ഡസ്ക്
Friday, January 11, 2019

അബൂദാബി:  ആലൂർ യു എ ഇ നുസ്രത്തുൽ ഇസ്ലാം സംഘത്തിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു. അബൂദാബിയിൽ ജാഫർ കെ കെ യുടെ വസതിയിൽ ചേർന്ന വാർഷിക യോഗത്തിൽ നിലവിലെ കമ്മിറ്റിയുടെ കണക്കവതരിപ്പിക്കുകയും പുതിയ ഭാരാവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.

ഭാരവാഹികളായി ടി കെ മൊയ്തീൻ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരായി ടി എ ഖാദറിനേയും കെ എം ബഷീറിനേയും നിയമിച്ചു. സെക്രട്ടറിയായി എ എം കബീറിനേയും ജോയിന്റ് സെക്രട്ടറിമാരായി ടി കെ ജലാലിനേയും ടി എ മൊയ്തീനേയും ട്രഷററായി എ ടി മുഹമ്മദിനേയും തെരെഞ്ഞെടുത്തു.

ഉപദേശക സമിതിയിൽ അസീസ് ആലൂരിനേയും ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ കമ്മിറ്റിയെ പൂർത്തീകരിച്ചിരിക്കുന്നത്.

×