Advertisment

അബുദാബി മലയാളി സമാജം കേരളോത്സവത്തിന് വർണ്ണാഭമായ തുടക്കമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അബുദാബി മലയാളി സമാജം കേരളോത്സവത്തിന് വർണ്ണാഭമായ തുടക്കമായി. സമാജം പ്രസിഡന്റ് ടി.എ. നാസർ അധ്യക്ഷത വഹിച്ച പരിപാടി ജെമിനി ബിൽഡിംഗ് മെറ്റിരിയൽ മാനേജിംഗ് ഡയറക്റ്റർ ഗണേശ് ബാബു ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതവും, കലാമണ്ഡലം സുമംഗല, അഷ്റഫലി, കെ എസ്. സി പ്രസിഡണ്ട് ബീരാൻ കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു. പരിപാടികൾക്ക് പൊന്നുസ് ചാക്കോ, അഹദ് വെട്ടൂർ, അഷ്റഫ് പട്ടാമ്പി, ടി.പി ഗംഗാധരൻ, പി.ടി റഫീക്ക്, ബിജു കിഴക്കനെല,സാംസൺ, സജീവ് വൺനസ്സ്, അപർണ്ണ സന്തോഷ്, ആദിൽ അൻസാർ, കെ.വി ബഷീർ, എന്നിവർ നേതൃത്വം നൽകി.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കേരളോത്സവം പരിപാടിയുടെ ഒന്നാം ദിവസമായ ഇന്ന് പ്രവാസി ഭാരതിയുടെ കലാ പരിപാടികൾ അരങ്ങേറി, രണ്ടാം ദിവസമായ നാളെ സമാജം 51 )o വാർഷികാഘോഷങ്ങളുടെ ഭാഗമായി 5l കലാക്കാരൻ മാരുടെ പഞ്ചാരിമേളം ഉണ്ടായിരിക്കുന്നതാണ്.

Advertisment