Advertisment

അബുദാബി മലയാളി സമാജം 36 -)൦ സാഹിത്യ പുരസ്കാരം റഫീഖ് അഹമ്മദിന് വെള്ളിയാഴ്ച സമ്മാനിക്കും

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  മലയാളീ സമാജം 36 -മത് സാഹിത്യ പുരസ്‌കാരം റഫീഖ് അഹമ്മദിന് വെള്ളിയാഴ്ച വൈകുന്നേരം കൃത്യം 8 മണിക്ക് അബുദാബി മലയാളി സമാജം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഫലകവും പ്രശസ്തി പത്രവും 25,000.00 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.

Advertisment

publive-image

പ്രശസ്ത കവി പ്രൊഫ. മധുസൂദനൻ നായർ ജൂറി ചെയർമാനായിട്ടുള്ള കെ.എസ് രവികുമാർ, ബി.മുരളി, എ.എം മുഹമ്മദ് തുടങ്ങിയവർ അംഗങ്ങളായിടുള്ള ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. നേർ മലയാളത്തിന്റെ ഹ്യദയ ചന്ദസിൽ സമകാല ലോകത്തിന്റെ ദുരിതങ്ങളെ വചനഗാനമായി ഉതിർത്തു കൊണ്ടിരിക്കുന്ന കവിയാണ് റഫീഖ് അഹമ്മദ് എന്ന് ജൂറി വിലയിരുത്തി.

ഫെബ്രുവരി മാസത്തിൽ കേരളത്തിൽ വെച്ച് നടത്തിയ അവാർഡ് പ്രക്യാപനത്തിന്റെ അവാർഡ് സ്വീകരിക്കുന്നതിനു വേണ്ടി അബുദാബിയിൽ എത്തിചേർന്ന റഫീഖ് അഹമ്മദിന് സമാജം നടത്തുന്ന അവാർഡ്‌ ദാന പരിപാടിയോടനുബന്ധിച്ച് നടത്തുന്ന കലാ പരിപാടികളുടെ ഭാഗമായി റഫീക്ക് അഹമ്മദിന്റെ തിരഞ്ഞെടുത്ത കവിതകളുടെ ദൃശ്യാവിഷ്ക്കാരവും, വിവിധ കലാപരിപാടികളും അരങ്ങേറുന്നതായിരിക്കും. പരിപാടികൾക്ക് സമാജം (പസിഡന്റ് ടി.എ നാസർ അധ്യക്ഷത വഹിക്കുന്നതായിരിക്കും.

Advertisment