Advertisment

അബുദാബി മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ യുവജനോല്‍സവം 31 മുതല്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അബുദാബി മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ യു എ ഇ ഓപ്പണ്‍ യുവജനോല്‍സവം ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളില്‍ നടക്കും.  ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ലളിത ഗാനം, മാപ്പിളപ്പാട്ട്, നാടന്‍ പാട്ട്, മോണോആക്റ്റ്, പ്രച്ഛന്നവേഷം തുടങ്ങി 13 ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

Advertisment

publive-image

വിവിധ എമിരേറ്റുകളില്‍ നിന്നായി 250 ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. നാല് ഗ്രൂപ്പുകളിലായുള്ള മത്സരത്തില്‍ ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനം നല്‍കും.

publive-image

യുവജനോല്‍സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വിദ്യാര്‍ഥിയെ കലാതിലകമായി തെരഞ്ഞെടുക്കും. അഹല്യ ഗ്രൂപ്പ് നല്‍കുന്ന ശ്രീദേവി മെമ്മോറിയല്‍ ട്രോഫിയാണ് വിജയിക്ക് സമ്മാനിക്കുന്നത്. മത്സരിക്കാന്‍ താല്പര്യമുള്ളവര്‍ ജനുവരി 30 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

publive-image

സമാജം പ്രസിഡന്റ് ടി എ നാസര്‍, ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, അല്‍ ബുസ്താന്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ആര്‍ അനില്‍കുമാര്‍, അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സീനിയര്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, സമാജം ഭാരവാഹികളായ റഫീഖ്, സജീവ്‌, അപര്‍ണ്ണ സന്തോഷ്‌, സാംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

publive-image

Advertisment