Advertisment

അബുദാബി മലയാളി സമാജം നാല്പത് വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയവരെ ആദരിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ബുദാബി മലയാളി സമാജം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽനിന്നും അബുദാബിയലേക്ക് എത്തി നാല്പത് വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയവരെ ഓഗസ്റ്റ്‌ പതിനാറിന് രാത്രി എട്ടു മണിക്ക് സമാജത്തിൽ വെച്ച് ആദരിക്കുന്നു.

യു എ ഇ സഹിഷ്ണുത വർഷം ആഘോഷിക്കുന്ന വേളയിൽ സമാജത്തിന്റെ സഹിഷ്ണുത വകുപ്പും ചേർന്നാണ് ഈ ആദരവ് നടത്തുന്നത്. അർഹമായ അപേക്ഷകൾ തെളിവ് സഹിതം ഓഗസ്റ്റ്‌ പതിനൊന്നിന് മുൻപായി സമാജത്തിൽ എത്തിക്കണമെന്ന അഭ്യർത്ഥിക്കുന്നു.

ബന്ധപ്പെടേണ്ട നമ്പർ 025537600.

Advertisment