Advertisment

ആൻറിയ 'ഫിയസ്റ്റ - 2019' വെള്ളിയാഴ്ച അബുദാബിയിൽ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷൻ (ആൻറിയ) അബു ദാബി ചാപ്റ്റർ ഒരുക്കുന്ന 'ഫിയസ്റ്റ - 2019' എന്ന ആഘോഷ പരിപാടി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ഫെബ്രുവരി 1 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കും എന്ന് സംഘാടകർ അറിയിച്ചു.

Advertisment

മലയാളസിനിമ യുടെ കാരണവർ, നടനും നിർമ്മാ താവും സംവിധായകനുമായ മധു, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, അങ്ക മാലി എം. എൽ. എ. റോജി എം. ജോൺ, ഇന്ത്യൻ ഇസ്‌ലാ മിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, പ്രവാസി ഭാരതി റേഡിയോ ഡയറക്‌ടർ ചന്ദ്ര സേനൻ എന്നിവർ സംബന്ധിക്കും.

മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിറുത്തി 'ചല ച്ചിത്ര രത്ന പുര സ്കാരം' പത്മശ്രീ. മധു വിനു സമ്മാനിക്കും. ഗൾഫ് മേഖല യിലെ മികച്ച റേഡിയോ നിലയത്തിനുള്ള 'ഗ്ലോബൽ വോയ്‌സ് പുരസ്കാരം' പ്രവാസി ഭാരതി റേഡിയോ ഡയറക്ടർ ചന്ദ്ര സേനൻ ഏറ്റുവാങ്ങും.

യു. എ. ഇ. തല ത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോൾ ഗാന മത്സരത്തോടെ രാവിലെ 9 മണിക്ക് ഫിയസ്റ്റ 2019 തുടക്കമാവും. സിനി മാറ്റിക് ഡാൻസ് മത്സരം, സാൻഡ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ അവതരിപ്പിക്കുന്ന സാൻഡ് ആർട്ട് ഷോ, അയ്‌മ മ്യൂസിക് മെല്ലോ അവതരിപ്പിക്കുന്ന മ്യൂസി ക്കൽ - കോമഡി ഷോ, ആൻറിയ അബു ദാബി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും ഫിയസ്റ്റ 2019 ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക് 055 846 9171 എന്ന നമ്പറിൽ ബന്ധപ്പെടുക. (സ്വരാജ്)

Advertisment