Advertisment

അബുദാബി മലയാളീ സമാജം യു.എ.ഇ. എക്സ്ചേഞ്ച് യു എ.ഇ. ഓപ്പൺ അത്‌ലറ്റിക് മീറ്റ് ഇന്ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെച്ച അബുദാബി മലയാളീ സമാജം യു.എ.ഇ. എക്സ്ചേഞ്ച് യു എ.ഇ. ഓപ്പൺ അത്‌ലറ്റിക് മീറ്റ് 22-03-19 വെള്ളിയാഴ്ച്ച Armed Force Officers Club സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും.

Advertisment

യു എ.ഇ യിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള സ്‌കൂൾ കുട്ടികളും വിവിധ തൊഴിൽ മേഖലകളിൽനിന്നുള്ള കായിക താരങ്ങളും പങ്കെടുക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്‌കൂളിന് ചാമ്പ്യൻ ഷിപ് നൽകി ആദരിക്കുന്നതാണ്.

വർണ്ണാഭമായ മാർച്ച പാസ്റ്റിന് ശേഷം രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരങ്ങൾ ആരംഭിക്കും.

6 വയസ്സിന് താഴെയുള്ള ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളായിരിക്കും. കൂടാതെ 6 വയസ്സുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കും മത്സരം പ്രത്യേകമായിരിക്കും. ഫാമിലിക്കും 45 വയസ്സിനു മുകളിലുള്ളവർക്കും മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

വൈകുന്നേരം 5 മണിവരെ നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അബുദാബി മലയാളീ സമാജം കായിക വിഭാഗം സെക്രട്ടറി ഉമ്മർ നാലകത്ത് 0556014488 എന്ന നമ്പറിലോ 025537600 എന്ന സമാജം നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

Advertisment