Advertisment

കൺസോൾ ദുബായ് - നോർത്തേൺ എമിരേറ്റ്സ് കമ്മിറ്റി രൂപവൽക്കരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്: കൺസോൾ മെഡിക്കൽ ട്രസ്റ്റ്‌ പ്രവർ ത്തകരുടെ കൂട്ടായ്മ ദുബായിൽ രൂപീ കരിച്ചു. നിർദ്ധനരായ വൃക്ക രോഗി കൾക്ക് സൗജന്യ മായി ഡയാലിസിസും അനുബന്ധ ചികിത്സയും ബോധവത്കരണ ക്ലാസ്സുകളും നൽകി വരുന്ന കൂട്ടായ്മയാണ് ചാവക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കൺസോൾ.

Advertisment

publive-image

ജാതി മത ഭേത മന്യേ നിർദ്ധനരായ രോഗികൾക്ക് ആശ്വാസം പകർന്നു കൊണ്ട് കഴിഞ്ഞ എട്ടു വർഷമായി താലൂക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കൺസോൾ, എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച സൗജന്യ ഡയാലിസിസ് കൂപ്പൺ നല്‍കി വരുന്നുണ്ട്. കൺസോളിന്റെ ജീവ കാരുണ്യ രംഗ ത്തെ മുന്നേറ്റത്തിന് കൂടുതൽ ഊർജ്ജം പകരുന്നതിനായിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടുകാരായ പൊതു പ്രവർത്തകർ വിവിധ ഇടങ്ങളില്‍ കണ്‍സോള്‍ ഘടകം രൂപീ കരി ച്ചിരിക്കുന്നത്

യു. എ. ഇ. യിലെ പ്രവര്‍ത്തനങ്ങളെ ഏകോപ്പി ക്കുവാ നായി നാട്ടില്‍ നിന്നും എത്തിയ ഗ്ലോബൽ കോഡിനേറ്റർ ഹക്കീം ഇംബാർക്ക് കൺസോളി ന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. മുബാറക് ഇംബാർക്ക് അദ്ധ്യക്ഷത വഹിച്ചു.

ദുബായ് – നോർത്തേൺ എമിരേറ്റ്സ് കമ്മിറ്റിയുടെ ഭാരവാഹികളായി ആഷിഫ് റഹ്‌മാൻ (പ്രസിഡണ്ട്), സുനിൽ കൊച്ചൻ (വൈസ് പ്രസിഡണ്ട്), അബ്ദുൽ റഹ്‌മാൻ ഇ. പി. ( ജനറൽ സെക്രട്ടറി), ഷാജഹാൻ സിങ്കം (ജോയി ന്റ് സെക്രട്ടറി), ഫൈസൽ താമരത്ത് (ട്രഷറർ), ഹാറൂൺ അസീസ് (ജോയിന്റ് ട്രഷറർ), സാദിഖലി (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

ഒരുമ ഒരുമനയൂർ പ്രസിഡണ്ട് ഗഫൂർ ചീനൻ, നമ്മൾ ചാവക്കാട് സൗഹൃദ കൂട്ടായ്മ യുടെ ഭാരവാഹികളായ അബൂബക്കർ, ഷാജി എം. അലി, അഭിരാജ് പൊന്നരാശ്ശേരി, ബ്ലഡ്‌ ഡോണേഴ്സ് ഫോറം കേരള കോഡിനേറ്റർ ഉണ്ണി പുന്നാര, നൗഷാദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

 

Advertisment