Advertisment

ഇന്ത്യയുടെ രക്ഷ ഗാന്ധിയൻ മൂല്യങ്ങളിലുടെ മാത്രം - ഡീൻ കുര്യക്കോസ് എം പി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ: വർഗ്ഗിയ വാദികൾ അരാജകത്വം തീർത്ത് അശുദ്ധി വരുത്തിയ രാജ്യത്തിന്റെ പവിത്രമായ മൂല്യങ്ങൾക്ക് സംരക്ഷണം നൽകാൻ ഗാന്ധിയൻ ആശയങ്ങളിലേക്കുള്ള തിരിച്ചു പോക്ക് അനിവാര്യ മാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കൂര്യക്കോസ് എം പി പ്രസ്താവിച്ചു.

Advertisment

publive-image

സഹനസമരത്തിലുടെ ഇന്ത്യയുടെ ആത്മാവിന് ഗാന്ധിജി നൽകിയ ഉൽകൃഷ്ടമായ ധാർമ്മിക ശക്തിയാണ് വോട്ടു രാഷ്ട്രീയത്തിന്റെ പേരിൽ സംഘ് പരിവാറുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ മതേതര മുഖത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം ഒറ്റക്കെട്ടായ് തടയണം. ഗാന്ധിജിയുടെ ഇന്ത്യയെ തിരികെ ലഭിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇൻകാസ് സംഘടിപ്പിച്ച മഹാത്മഗാന്ധി അനുസ്മരണ സദസ്സ് ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ നദീർ കാപ്പാട് അധ്യക്ഷം വഹിച്ചു. പുന്നക്കൻ മുഹമ്മദലി, സി.പി. ജലീൽ എന്നിവർ പ്രസംഗിച്ചു. ബി.എ. നാസർ സ്വാഗതവും, ജിജോ ജേക്കബ് നന്ദിയും പറഞ്ഞു.

Advertisment