Advertisment

ദുബായില്‍ പതിനാലുകാരിയെ കയറിപ്പിടിച്ച പ്രവാസി ഇന്ത്യക്കാരന്റെ കേസില്‍ 13 ന് കോടതി വിധി പറയും

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  മെട്രോ സ്റ്റേഷനില്‍ പതിനാലുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ മദ്യ ലഹരിയില്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രവാസി ഇന്ത്യക്കാരന്റെ കേസ് ദുബായ് കോടതിയുടെ പരിഗണനയിലേക്ക്.  നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്ന 32 കാരനായ പ്രവാസി ഇന്ത്യക്കാരന്റെ കേസില്‍ ഫെബ്രുവരി 13 ന് കോടതി വിധി പറയാനൊരുങ്ങുകയാണ്.

Advertisment

publive-image

കഴിഞ്ഞ ഒക്ടോബര്‍ 20 ന് ബര്‍ ദുബായ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ സ്റ്റേഷനില്‍ എത്തിയ പതിനാലുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രതിയായ യുവാവ് കയറിപ്പിടിക്കുകയും ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവ സമയത്ത് യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് സംഭവത്തിന് സാക്ഷിയായ പോലീസ് ഓഫീസര്‍ നല്‍കിയ മൊഴി.

പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് മെട്രോ സ്റ്റേഷനിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും കോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട്. ഇതോടെ അനുവാദമില്ലാതെ മദ്യപിച്ചതിന് വേറെ കേസും പ്രതിക്കെതിരെ നിലനില്‍ക്കും.

Advertisment