Advertisment

സാമൂഹിക സംരക്ഷണം സമുദായത്തിന് കടപ്പാട്: കടക്കല്‍ അബ്ദുല്‍ അസീസ്‌ മൗലവി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബൈ: സമൂഹത്തിലുള്ള അഗതികളേയും അനാഥകളെയും ഓരോരുത്തരുടെയും കടമയും കടപ്പാടുമാണ്. അവരെ സംരക്ഷിക്കാത്തവര്‍ മത നിഷേധികളാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കെ എം സി സി അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാണെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡരേഷന്‍ സംസ്ഥാന പ്രസിഡന്റും കേരള ഹജ്ജ് കമ്മിറ്റി മെമ്പറുമായ കടക്കല്‍ അബ്ദുല്‍ അസിസ് മൗലവി പറഞ്ഞു.

publive-image

ദുബൈ കെ എം സി സി ഇഫ്താര്‍ ടെന്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ എം സി സി സംസ്ഥാന ജനറല്‍ സെക്രടറി മുസ്തഫ വേങ്ങര, നിസാമുദ്ദീന്‍ കൊല്ലം , സഹീര്‍ പത്തനാപുരം , ഹബീബ് കൊട്ടാരക്കര , സിയാദ് കടക്കല്‍ , തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment