Advertisment

ദുബൈ കെഎംസിസി മലപ്പുറം മണ്ഡലം ഇഫ്താറും ഭാഷ സമര അനുസ്മരണവും നടത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബൈ:  ദുബൈ കെഎംസിസി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും ഭാഷാ സമര അനുസ്മരണവും ഹൊർ അൽ അൻസ്‌ അബൂ ഹൈൽ പാർക്കിൽ സംഘടിപ്പിച്ചു. ദുബൈ കെഎംസിസി നേതാവും, മഞ്ചേരി സിഎച്ച്‌ സെന്റർ ദുബൈ ചാപ്റ്റർ പ്രസിഡന്റുമായ അൻവർ നഹ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

മണ്ഡലം പ്രസിഡന്റ്‌ അസീസ്‌ കൂരിയുടെ അധ്യക്ഷ്യതയിൽ മലപ്പുറം സിഎച്ച്‌ സെന്റർ ദുബൈ ചാപ്റ്റർ ജനറൽ സെക്രട്ടറി റഹൂഫ്‌ ഇരുമ്പുഴി ഭാഷാ സമര അനുസ്മരണം നടത്തി. ദുബൈ കെഎംസിസി സീനിയർ നേതാവ്‌ കെപിപി തങ്ങൾ സിഎച്ച്‌ സെന്റർ പ്രവർത്തങ്ങൾ വിശദീകരിച്ചു.

publive-image

ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹി ആർ ഷുക്കൂർ, മലപ്പുറം ജില്ലാ പ്രസിഡന്റ്‌ യാഹുമോൻ ചെമ്മുക്കൻ, ജനറൽ സെക്രട്ടറി പിവി നാസർ, ഭാരവാഹികളായ സക്കീർ പാലത്തിങ്ങൽ, നൗഫൽ വേങ്ങര, ജൗഹർ മൊറയൂർ, മലപ്പുറം ജില്ലാ റിലീഫ്‌ വിംഗ്‌ ചെയർമാൻ ജമാൽ ആനക്കയം, മഞ്ചേരി സിഎച്ച്‌ സെന്റർ ദുബൈ ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ യസീദ്‌ ഇല്ലത്തൊടി, അജ്മാൻ കെഎംസിസി നേതാവ്‌ അഹമ്മദ്‌ കുട്ടി മദനി, മലപ്പുറം സിഎച്ച്‌ സെന്റർ ദുബൈ ചാപ്റ്റർ പ്രസിഡന്റ്‌ സഫീർ മങ്കരത്തൊടി, ആനക്കയം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ സിപി അബ്ദുറഹിമാൻ സംസാരിച്ചു.

publive-image

മലപ്പുറം മണ്ഡലം ഭാരവാഹികളായ ഹബീബ്‌ പൈത്തിനി പറമ്പ, ജഹ്ഫർ പുൽപറ്റ, ഷഹാബ്‌ കളത്തിങ്ങൽ, ഇർഷാദ്‌ അലി കോഡൂർ, ഷബീർ ആനക്കയം, സലീം പൂക്കോട്ടൂർ, മുഹമ്മദ്‌ കളത്തിങ്ങൽ, മുഹമ്മദ്‌ കുരിക്കൾ പൂക്കോട്ടൂർ, ജാബിർ അരിമ്പ്ര, ഇബ്രാഹിം പന്തല്ലൂർ നേതൃത്വം നൽകി.

മണ്ഡലം ജനറൽ സെക്രട്ടറി സികെ ഇർഷാദ്‌ മോങ്ങം സ്വാഗതവും മലപ്പുറം സിഎച്ച്‌ സെന്റർ ദുബൈ ചാപ്റ്റർ ട്രഷറർ ഷബീർ ചെമ്മങ്കടവ്‌ നന്ദിയും പറഞ്ഞു.

Advertisment