Advertisment

ദുബായിൽ കൂട്ടം ഇന്റർനാഷണൽ വോളി ലീഗ് നടന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്:   കാസറഗോഡ് ജില്ലയിലെ കുണ്ടംകുഴി ഗവണ്മെന്റ് സ്കൂൾ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ കൂട്ടം കുണ്ടംകുഴി സംഘടിപ്പിച്ച കൂട്ടം ഇന്റർനാഷണൽ വോളി ലീഗ് 2019, ദുബായ് അൽ മംസാർ അൽ ഇത്തിഹാദ്പ്രൈവറ്റ് സ്കൂൾ ഇൻഡോർ വോളി ഗ്രൗണ്ടിൽ നടന്നു.

Advertisment

publive-image

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൻ വിശിഷ്ട അതിഥിയായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ബാലകൃഷ്ണൻ തച്ചങ്ങാട്, സ്വാഗത സംഘം രക്ഷാധികാരികളായ വി. നാരായണൻ നായർ, മുരളീധരൻ നമ്പ്യാർ നാരന്തട്ട, എൻ.ടി.വി മാനേജർ സൂരജ്നാരന്തട്ട, മാധവൻ അണിഞ്ഞ, ഫൽഗുനൻ നായർ കംബികാനം, ഗോപി അരമങ്ങാനം, രാധാകൃഷ്ണൻ ചാത്തങ്കൈ എന്നിവർ ആശംസകൾ നേർന്നു.

publive-image

കൂട്ടംപ്രസിഡന്റ് കൃഷ്ണകുമാർ കക്കോട്ടമ്മ, ജനറൽ സെക്രട്ടറി വിനോദ് മലാംകാട്, ,ചെയർമാൻ കെ ടി നായർ, സ്വാഗത സംഘം ജനറൽ കൺവീനർ വേണു പാലക്കൽ,ഫിനാൻസ് കൺവീനർ വേണു ഗോപാൽ പുളീരടി , പ്രമോദ് കൂട്ടക്കനി,എന്നിവർസംസാരിച്ചു .

publive-image

ടെക്നിക്കൽ കൺവീനറും ഇന്റർനാഷണൽ റഫറിയുമായമൊയ്‌ദീൻ കുഞ്ഞി പടുപ്പ്, കായിക അധ്യാപകൻ മുഹമ്മദ് നിസ്തർ, പി.ഗോപാലൻ മാഷ് കക്കോട്ടമ്മ എന്നിവരെ വോളിബോൾ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചു ചടങ്ങിൽ വെച്ച് ആദരിച്ചു.

യു എ ഇയിലെ പ്രമുഖരായ ആറു ടീമുകൾ അണി നിരന്ന വാശിയേറിയ മത്സരത്തിൽ ടീം പതിക്കാൻ സ്പോർട്സ് ക്ലബ്‌ ജേതാക്കളായി. ​സംഘാടക സമിതി രക്ഷാധികാരികളും ഭാരവാഹികളും ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisment