Advertisment

ജഷ്നെ റബീഅ് 22 ന് ദുബൈയിൽ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബൈ:  കാസര്‍കോട് തെരുവത്ത് ദുബൈ നജാത്തുല്‍ ഇസ്ലാമിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായിസംഘടിപ്പിക്കുന്ന ''ജഷ്നെ റബീഅ് 2019'' ന്റെ ബ്രോഷര്‍ സയ്യദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രകാശനം ചെയ്തു.

Advertisment

publive-image

നവംബർ 22 വൈകിട്ട് ഏഴ്‌ മണിക്ക് ദേര ബനിയാസ് മെട്രോ സ്റ്റേഷന്‍ന്റെ അടുത്തുള്ള ഫ്‌ളോറ സിറ്റി ഹോട്ടല്‍ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിൽ സയ്യിദുമാരും പണ്ഡിതരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രകാശന ചടങ്ങില്‍ സംഷീർ ചെർക്കള, ജമാൽ കാലികറ്റ്‌, ഫൈസൽ ഐവ, ഷാനിദ് പാണൂസ്, സാബിത്ത് പള്ളിക്കാല്‍, ഫാറൂഖ്‌ ബങ്കോട്‌, മുഹമ്മദ്‌ റാഷിദ്‌ എന്നിവർ പങ്കെടുത്തു.

Advertisment