Advertisment

പ്രഥമ മലപ്പുറം ഫുട്ബോൾ ലീഗ്: ചാലിയാർ എഫ്.സി. പൂക്കോട്ടൂർ ജേതാക്കൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബൈ:  ഓക്സിജൻ ഡ്രിങ്കിംഗ്‌ വാട്ടർ - നട്മഗ് ബിരിയാണി ദർബാർ-ഫുട്പാർക് റസ്റ്റോറന്റ്-എക്‌സൽ ഇന്റീരിയേഴ്സ്-ഇമാൽക്കോ ട്രോഫികൾക്ക് വേണ്ടി ദുബൈ കെ.എം.സി.സി. മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ മലപ്പുറം ഫുട്ബോൾ ലീഗ് ഫൈനലിന്റെ ഇരു സമയത്തും, പെനാൽറ്റി ഷൂട്ടൗട്ടിലും സമനില പാലിച്ചതിനെ തുടർന്ന് ടോസ്സിലൂടെ ഇമാൽ കൂട്ടായ്മ മലപ്പുറത്തെ പരാജയപ്പെടുത്തി ചാലിയാർ എഫ്.സി. പൂക്കോട്ടൂർ ജേതാക്കളായി.

Advertisment

publive-image

മോങ്ങം എമിറേറ്റ്‌സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഫെയർ പ്ളേ അവാർഡിന് ഒഴുകൂർ പ്രവാസി കൂട്ടയ്മ അർഹരായി. ഇമാൽ മലപ്പുറത്തിന്റെ ഷബീർ നരിപ്പറ്റയാണ് ടോപ് സ്‌കോറർ. മികച്ച ഗോൾ കീപ്പർ ആയി ഷാഫി ചോലയെ തിരഞ്ഞെടുത്തു.

ദുബായ് കെ.എം.സി.സി. ലീഡേഴ്‌സ് ഫ്രണ്ട്ലി മാച്ചിൽ ദുബായ് കെ.എം.സി.സി. മലപ്പുറം ജില്ലാ ടീം, ദുബായ് കെ.എം.സി.സി. മലപ്പുറം മണ്ഡലം ടീമിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപിച്ചു. മുജീബ് കോട്ടക്കലും, സുബൈർ തിരൂരുമാണ് ജില്ലാ ടീമിന് വേണ്ടി ഗോൾ നേടിയത്.

ദുബായ് കെ.എം.സി.സി. ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ ഫുട്ബോൾ ലീഗ് ഉദ്ഘാടനം ചെയ്തു.

ദുബായ് കെ.എം.സി.സി. സംസ്ഥാന ഭാരവാഹികളായ ആവയിൽ ഉമ്മർ ഹാജി, ആർ ഷുക്കൂർ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, കെ.പി.എ. സലാം, ദുബായ് കെ.എം.സി.സി. മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ, ജനറൽ സെക്രട്ടറി പി.വി. നാസർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

publive-image

ദുബായ് കെ.എം.സി.സി. മലപ്പുറം ജില്ലാ ഭാരവാഹികളായ സിദ്ദിഖ്‌ കാലൊടി, കെ.പി.പി. തങ്ങൾ, സക്കീർ പാലത്തിങ്ങൽ, കരീം കാലടി, ഒ.ടി.സലാം, നൗഫൽ വേങ്ങര, മുജീബ് കോട്ടക്കൽ, ഫക്രുദീൻ, ശിഹാബ് ഏറനാട്, കെ. എം. ജമാലുദ്ധീൻ ആനക്കയം, അഡ്വ യസീദ് ഇല്ലത്തൊടി,

ഹംസ ഹാജി മാട്ടുമ്മൽ, റഹൂഫ് ഇരുമ്പുഴി, മുഹമ്മദ്‌ കളത്തിങ്ങൽ, ദുബായ് കെ.എം.സി.സി. മലപ്പുറം മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് സിറ്റി ഹംസ പൂക്കോട്ടൂർ, ഭാരവാഹികളായ ഷഹാബ് കളത്തിങ്ങൽ, ഷബീർ ചെമ്മങ്കടവ്, ഷബീറലി സി.പി, സലിം മുതിരപ്പറമ്പ, സഫീർ മൈലപ്പുറം, റഹ്മത്തുള്ള ഇളമ്പിലാക്കാട്, കുരിക്കൾ പൂക്കോട്ടൂർ,

റഷീദ് വട്ടോളി, അഷ്‌റഫ് ഒഴുകൂർ, ആഷിഫ് മുണ്ടിതൊടിക, ജലീൽ മോങ്ങം, അദ്‌നാൻ കളത്തിങ്ങൽ, യു.എ.ഇ.യിലെ യുവ സംരംഭകരായ ഹൈദ്രോസ് തങ്ങൾ കൂട്ടായി, സുനീർ ഓക്സിജൻ, നിഷാദ്, യൂനിസ് സലിം സി.കെ, സാജിദ് വട്ടോളി,

അബ്ദുൽ റഷീദ് ടി.പി., സയ്യിദ് ബാ അലി ഒഴുകൂർ, ഇന്റർ നാഷണൽ ട്രെയിനർ ഡോ. അബ്ദുസ്സലാം സൽമാനി, ഡോ. ബഷീർ എ, റിയാസ് മച്ചിങ്ങൽ, ഹിദായത്ത് പത്തിരിയാൽ എന്നിവർ സംബന്ധിച്ചു. ദേശീയ റഫറിമാരായ സിറാജ്, നജീബ് പൊന്നാനി കളി നിയന്ത്രിച്ചു.

ദുബായ് കെ.എം.സി.സി. മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. ഇർഷാദ് മോങ്ങം സ്വാഗതവും, ജാഫർ പുൽപ്പറ്റ നന്ദിയും പറഞ്ഞു.

Advertisment